ബോളിവുഡ് നടൻ വരുണ്‍ ധവാന്‍ വിവാഹിതനാകുന്നു

ബോളിവുഡ് നടൻ  വരുണ്‍ ധവാന്‍ വിവാഹിതനാകുന്നു
article-l-2018113159330734387000

ബോളിവുഡ് നടന്‍ വരുണ്‍ ധവാന്‍ വിവാഹിതനാകുന്നുവെന്ന് വാർത്തകൾ. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍  കുടുംബാംഗങ്ങൾ  ആരംഭിച്ചുവെന്നും വരുന്ന നവംബറില്‍ ചടങ്ങുകള്‍ നടക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബാല്യകാല സഖിയും, ഫാഷന്‍ ഡിസൈനറുമായ നടാഷ ദലാള്‍ ആണ് വധു. കുറെ കാലങ്ങളായി സിനിമാലോകത്ത് വരുണ്‍ ധവാനും നടാഷയും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട്.

കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ ഷോയില്‍ തങ്ങള്‍ പ്രണയത്തിലാണെന്ന് വരുണ്‍ ധവാന്‍ തുറന്ന് സമ്മതിക്കുകയും ചെയ്തു. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡിന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലൂടെയായിരുന്നു വരുണിന്‍റെ  അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. എ.ബി.സി.ഡി, ദില്‍വാലേ, ഒക്ടോബര്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായാ മറ്റു ചിത്രങ്ങള്‍. സംവിധായകന്‍ ഡേവിഡ് ധവാന്‍റെ മകനാണ് വരുൺ ധവാൻ.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു