കണ്ടാല്‍ ഒരു വനം തന്നെ .പക്ഷെ നഗരമധ്യത്തില്‍ ആണെന്ന് മാത്രം .പറഞ്ഞു വരുന്നത് ഏഷ്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ വനത്തെ കുറിച്ചാണ് .ചൈനയിലെ നാന്‍ജിങ്ങില്‍ ആണ് 3,500ല്‍ അധികം സസ്യങ്ങള്‍ കുത്തനെയുള്ള ഈ വനം ഒരുങ്ങുന്നത് .
നാന്‍ജിങ് ടവര്‍ എന്നറിയപ്പെടുന്ന ഈ നഗരമധ്യത്തിലെ കാട് കിലോക്കണക്കിന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഓക്‌സിജനാക്കിമാറ്റും. 60 കിലോഗ്രാമോളം ജീവവായുവാണ് ഓരോ ദിവസവും ഈ വനത്തില്‍ നിന്ന് ലഭിക്കുമെന്നു സാരം . ആയിരം മരങ്ങളും 2,500 മറ്റു ചെടികളുമാണ് രണ്ടു ടവറുകളിലായി ഉള്ളത് .
656 ഉം 354 ഉം അടി ഉയരമായിരിക്കും രണ്ട് ടവറുകള്‍ക്കും ഉണ്ടായിരിക്കുക. വലിയ ടവറില്‍ ഓഫീസുകളും, മ്യൂസിയവും, ഹരിത നിര്‍മ്മിതിപഠനത്തിനായുള്ള സ്‌കൂളും, റൂഫ് ടോപ്പ് ക്ലബ്ബും ഉണ്ടായിരിക്കും. ചെറിയ ടവര്‍ റൂഫ് ടോപ്പില്‍ സ്വിമ്മിങ്ങ് പൂളും 247 റൂമുകളുമുള്ള ഹോട്ടലുമാണ് .ഇറ്റാലിയന്‍ വാസ്തു ശില്‍പിയായ സ്റ്റെഫാനോ ബൊയേരിയാണ് ഈ വനം രൂപകല്‍പന ചെയ്തിരിക്കുന്നത് .