വെസ്റ്റ് ഇന്‍ഡീസ് താരം ആന്ദ്രെ റസ്സല്‍ ഐപിഎല്ലില്‍ നിന്ന് വിരമിച്ചു

വെസ്റ്റ് ഇന്‍ഡീസ് താരം ആന്ദ്രെ റസ്സല്‍ ഐപിഎല്ലില്‍ നിന്ന് വിരമിച്ചു

വെസ്റ്റ് ഇന്‍ഡീസ് താരം ആന്ദ്രെ റസ്സല്‍ ഐപിഎല്ലില്‍ നിന്ന് വിരമിച്ചു. 2026 സീസണിനു മുന്നോടിയായി താരത്തെ കെകെആര്‍ റിലീസ് ചെയ്തിരുന്നു. പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
വിരമിച്ചെങ്കിലും താരത്തെ കൈവിടാന്‍ കെകെആര്‍ തയ്യാറായില്ല. ടീമിന്റെ പുതിയ പവര്‍ കോച്ചായി റസ്സലിനെ ടീം നിയമിച്ചു.

റസ്സല്‍ 12 സീസണുകളിലായി കെകെആര്‍ ജേഴ്‌സിയിലുണ്ട്. മറ്റൊരു ടീമില്‍ കളിക്കേണ്ടതില്ലെന്ന തീരുമാനമാണ് വിരമിക്കലിനു പിന്നില്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ രണ്ട് കിരീട നേട്ടങ്ങളില്‍ നിര്‍ണായക സാന്നിധ്യമാണ് റസ്സല്‍.

140 ഐപിഎല്‍ മത്സരങ്ങള്‍ താരം കളിച്ചു. 2651 റണ്‍സും 123 വിക്കറ്റുകളുമാണ് നേട്ടം. 2015ലും 2019ലും ഐപിഎല്ലിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൊല്‍ക്കത്ത ജേഴ്‌സിയില്‍ താരം 2593 റണ്‍സും 122 വിക്കറ്റുകളും നേടിയിട്ടുണ്ട്.

Read more

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

ദാമ്പത്യ ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെയും വിവാഹ മോചനത്തെയും കുറിച്ച് മനസ് തുറന്ന് ഇന്ത്യയുടെ വനിതാ ബോക്സിങ് ഇതിഹാസം മേ

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിലെ വിശദാംശങ്ങൾ‌ പുറത്ത്. താൻ നേരിട്ടത് അതിക്രൂരപീഡനമാണെന്നാണ്