തമിഴ് നടനും സംവിധായകനുമായ ജെ.മഹേന്ദ്രന്‍ അന്തരിച്ചു

തമിഴ് നടനും സംവിധായകനുമായ ജെ.മഹേന്ദ്രന്‍ അന്തരിച്ചു
1200px-J_Mahendran_at_Veena_S_Balachander_Felicitation

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ  ജെ.മഹേന്ദ്രന്‍(79) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. അഭിനയം, സംവിധാനം, തിരക്കഥ, സംഭാഷണം അങ്ങനെ തമിഴ് സിനിമാലോകത്തെ ഓൾ ഇൻ ഓൾ ആയിരുന്നു മഹേന്ദ്രൻ.വിജയ് ചിത്രം തെരിയിലെ വില്ലൻ വേഷത്തിലൂടെ ഇദ്ദേഹം നമുക്ക് സുപരിചിതനാണ്.

ജോസഫ് അലക്‌സാണ്ടര്‍ എന്ന ജെ. മഹേന്ദ്രന്‍ തിരക്കഥാകൃത്തായാണ് സിനിമയില്‍ എത്തുന്നത്. മുള്ളും മലരുമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. അദ്ദേഹത്തെ  പ്രശ്തിയുടെ കൊടുമുടിയിൽ എത്തിച്ചത് 1979ല്‍ പുറത്തിറങ്ങിയ ഉതിര്‍പ്പൂക്കള്‍ ആണ്.നെഞ്ചത്തൈ കിള്ളാതെ, പൂട്ടാത പൂട്ടുക്കള്‍, ജോണി, നന്ദു, മെട്ടി, അഴഗിയ കണ്ണേ തുടങ്ങിയവ അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളാണ്.2006 ല്‍ പുറത്തിറങ്ങിയ സാസനം ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം.

പിന്നീട് 12 വർഷങ്ങൾക്കുശേഷം വിജയ് ചിത്രം തെരിയിലൂടെ തിരിച്ചുവരവ്. തെരി സിനിമയിലെ അദ്ദേഹത്തിന്റെ വില്ലൻ വേഷം ആരെയും ആവേശം കൊള്ളിക്കുന്നതായിരുന്നു. പിന്നീട് മഹേഷിന്റെ പ്രതികാരം തമിഴ് റീമേയ്ക്ക് നിമിറിൽ നായകന്റെ അച്ഛന്റെ വേഷമായ ചാച്ചനായി തമിഴിൽ അഭിനയിക്കാൻ തയാറെടുക്കുകയായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത വിടവാങ്ങൽ.

Read more

ആറന്മുള കണ്ണാടി നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ച് സുരേഷ് ഗോപി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

ആറന്മുള കണ്ണാടി നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ച് സുരേഷ് ഗോപി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

ആറന്മുള കണ്ണാടി സമ്മാനിച്ച് പ്രധാനമന്ത്രിയെ സ്വീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജീവിതത്തിലെ വലിയ നിമിഷങ്ങളിലൂടെയാണ് ഹൃദയം

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടി; മൊണാലിസയും ഫർമാൻ ഖാനും വിവാഹിതരായി

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടി; മൊണാലിസയും ഫർമാൻ ഖാനും വിവാഹിതരായി

മൊണാലിസ ഭോസ്‌ലെയും ഫർമാൻ ഖാനും വിവാഹിതരായി. അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. ഇരുവരുടെയും ബന്ധം മൊണാലിസ