വിജയ് യേശുദാസ് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

Share

ആലപ്പുഴ∙ ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം. ദേശീയ പാതയിൽ തുറവൂർ ജംക്‌ഷനിൽ തിങ്കളാഴ്ച്ച രാത്രിയോടെയായിരുന്നു അപകടം. ഇരു വണ്ടികളുടെയും മുൻഭാ​ഗം തകർന്നു. ആർക്കും പരിക്കുകളില്ല.

രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം തകർന്നു. വിജയ് യേശുദാസ് ആണ്‌ കാർ ഓടിച്ചിരുന്നത്. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സുഹൃത്തുമായി പോകുകയായിരുന്നു. തൈക്കാട്ടുശേരി ഭാഗത്ത്‌ നിന്ന് മറ്റൊരു കാർ ദേശീയ പാതയിലേക്ക് കയറിയപ്പോഴാണ് അപകടം ഉണ്ടായത്. കുത്തിയതോട് പൊലീസ് എത്തി വാഹനങ്ങൾ റോഡരികിലേക്ക് മാറ്റി.

Read more

പാക്-ചൈന അതിർത്തി കമ്മീഷന് ഇന്ത്യയുടെ മറുപടി; ‘നിയമസാധുതയില്ല’

പാക്-ചൈന അതിർത്തി കമ്മീഷന് ഇന്ത്യയുടെ മറുപടി; ‘നിയമസാധുതയില്ല’

ന്യൂഡൽഹി: പാകിസ്ഥാനും ചൈനയും ചേർന്ന് രൂപീകരിച്ച അതിർത്തി സംയുക്ത കമ്മീഷനെ ഇന്ത്യ തള്ളി. കമ്മീഷന് യാതൊരു നിയമസാധുതയുമില്ലെന്നും ജമ്മു

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്ന പ്രഖ്യാപനവുമായി വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമുകളെ