ഇരുമുഖന്‍റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് തന്നെ ഷൂട്ടിംഗ് ലൊക്കേഷന്‍ മലേഷ്യയായിരിക്കണം എന്ന് ഉറപ്പിച്ചിരുന്നന്ന് നടന്‍ വിക്രം. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ ഇന്‍റര്‍വ്യൂവിലാണ് വിക്രം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
മലേഷ്യ ഷൂട്ടിംഗിന് വേണ്ടി എല്ലാ സഹായങ്ങളും ചെയ്ത് തരുന്ന ഒരു രാജ്യമാണ്. അത് അവരുടെ ടൂറിസം വികസനം മുന്നില്‍ കണ്ടാണ്. യുഎസ്സിലാണെങ്കില്‍ ഒരു കെട്ടിടം കാണിക്കണമെങ്കില്‍ 10 ഡോളര്‍ കെട്ടിവയ്ക്കണം. ഷൂട്ട് ചെയ്യണമെങ്കില്‍ വേറെയും പൈസ നല്‍കണം. ഈ പ്രശ്നം ഒന്നും മലേഷ്യയില്‍ ഇല്ല.
ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ തമിഴരുള്ളത് മലേഷ്യയിലാണ്. ഇതും ഇരുമുഖന്‍റെ ഷൂട്ടിംഗ് മലേഷ്യയിലാക്കാന്‍ സ്വാധീനം ചെലുത്തിയെന്നും വിക്രം പറഞ്ഞു. മലയാളികള്‍ക്ക് അറബ് രാജ്യം എന്ന് പറയും പോലെയാണ് തമിഴ്നാട്ടുകാര്‍ക്ക് മലേഷ്യ എന്നും വിക്രം കൂട്ടി ചേര്‍ത്തു.