ഒരുമിച്ച് ഡാൻസ് ചെയ്ത് വിക്രവും സുരാജും ; വീര ധീര സൂരനിലെ ഗാനം പുറത്ത്

ഒരുമിച്ച് ഡാൻസ് ചെയ്ത് വിക്രവും സുരാജും ; വീര ധീര സൂരനിലെ ഗാനം പുറത്ത്

ചിയാൻ വിക്രമിനെ നായകനാക്കി അരുൺ കുമാർ സംവിധാനം ചെയ്യുന്ന ‘വീര ധീര സൂര്യനി’ലെ പുതിയ ഗാനം റിലീസ് ചെയ്തു. ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ‘അയ്‌ലാ അല്ലേല’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് വേൽമുരുകൻ ആണ്. ഒരു ബസ്സിനുള്ളിൽ ചിത്രീകരിച്ചിരിക്കുന്ന ഗാനരംഗം പ്രമോ സോങ് ആയതിനാൽ ചിത്രത്തിൽ ഉൾപ്പെടുത്തില്ല.

ഗാനത്തിൽ ചിയാൻ വിക്രത്തിന്റെയും നായിക ദുഷാര വിജയന്റെയും, സുരാജ് വെഞ്ഞാറമൂടിന്റെയും നൃത്തരംഗങ്ങൾ കാണാം. വിവേക് വരികളെഴുതിയിരിക്കുന്ന ഗാനം റീലിസ് ചെയ്ത് മൂന്നു മണിക്കൂറിനുള്ളിൽ 1 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. തേനി ഈശ്വർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന വീര ധീര സൂരന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് പ്രസന്ന ജി.കെ യാണ്.

ഈ മാസം 27 ന് മോഹൻലാൽ ചിത്രം, എമ്പുരാനൊപ്പമാണ് വീര ധീര സൂരൻ റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ വിക്രം, സുരാജ് വെഞ്ഞാറമൂട്. ദുഷാര വിജയൻ എന്നിവരെ കൂടാതെ എസ്. ജെ സൂര്യ, സിദ്ധിഖ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ‘മുറ’ എന്ന മലയാള ചിത്രത്തിന് ശേഷം റിയ ഷിബു നിർമ്മിക്കുന്ന ‘വീര ധീര സൂരൻ’ ഏറെ നാളുകളായി പരാജയചിത്രങ്ങൾ മാത്രം ആരാധകർക്ക് നൽകിയ ചിയാൻ വിക്രത്തിന്റെ തിരിച്ചു വരവാകുമെന്നാണ് പ്രതീക്ഷ.

സുരാജ് വെഞ്ഞാറമൂട് അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രമാണ് വീര ധീര സൂരൻ എന്നത് ശ്രദ്ധേയമാണ്. ചിത്രത്തിന്റെ പ്രമോഷണൽ ഇന്റർവ്യൂകളിൽ സുരാജിന്റെ കൗണ്ടറുകളും രസകരമായ ഷൂട്ടിംഗ് അനുഭവത്തിന്റെ വിവരണവുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വീര ധീര സൂരൻ ചാപ്റ്റർ 2 എന്നതാണ് ചിത്രത്തിന്റെ മുഴുവൻ പേര്. ചിത്രത്തിന്റെ ഒന്നാം ഭാഗം അതായത് പ്രീക്വൽ 2027ൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

Read more

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

അസ്വാഭാവികമായ ഫൂഡ് കോംബോകൾ എപ്പോഴും വൈറലാകാറുണ്ട്. പക്ഷേ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഒരു അസാധാരണ കോംബിനേഷൻ പങ്കു വച്ചതോടെ ഷെയർ മാർക്കറ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കയുടെ കടന്നുകയറ്റത്തിനിടെ വെനസ്വേലയുടെ 'ആക്ടിങ് പ്രസിഡന്റ്' എന്ന് വിശേഷിപ്പിച്ച് സ്