ബാലഭാസ്കറിന്‍റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ബാലഭാസ്കറിന്‍റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും
balabhaskar_001_750

തിരുവനന്തപുരം: അന്തരിച്ച സംഗീതജ്ഞൻ ബാലഭാസ്കറിന്‍റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി.കേസ് ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ അന്വേഷിക്കണമെന്നുള്ള പിതാവ് സി കെ  ഉണ്ണിയുടെ പരാതി പ്രകാരമാണ് ഡിജിപിയുടെ ഉത്തരവ്. അന്വേഷണ സംഘത്തെ ഉടൻ നിയമിക്കും.
നിലവിൽ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്. ബാലഭാസ്കറിന്‍റെ മരണത്തിൽ ദുരൂഹതയില്ല എന്നായിരുന്നു അന്വേഷണത്തിൽ പൊലീസിന്‍റെ പ്രാഥമിക നിഗമനം. ബാലഭാസ്കറിന്‍റെ മരണത്തിൽ ദുരൂഹതയില്ലെന്ന പൊലീസിന്‍റെ കണ്ടെത്തൽ ശരിയല്ലെന്ന് അദ്ദേഹത്തിന്‍റെ അച്ഛൻ ആരോപിച്ചിരുന്നു. മരണത്തിൽ ദുരൂഹയുണ്ടെന്ന പരാതിയിൽ ഉറച്ച് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബാലഭാസ്കറിന്‍റെ മരണസമയത്ത് ഒപ്പമുണ്ടായിരുന്ന ഡ്രൈവർ അർജുൻ കൂടുതൽ കേസുകളിൽ പ്രതിയാണെന്നും മകന്‍റെ മരണം സംഭവിച്ചത് കരുതി കൂട്ടി നടത്തിയ അപകടത്തിൽ ആണെന്ന് ഒറ്റനോട്ടത്തിൽ തന്നെ അറിയാമെന്നുമാണ് സി കെ ഉണ്ണിയുടെ ആരോപണം.

Read more

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

ദാമ്പത്യ ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെയും വിവാഹ മോചനത്തെയും കുറിച്ച് മനസ് തുറന്ന് ഇന്ത്യയുടെ വനിതാ ബോക്സിങ് ഇതിഹാസം മേ

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിലെ വിശദാംശങ്ങൾ‌ പുറത്ത്. താൻ നേരിട്ടത് അതിക്രൂരപീഡനമാണെന്നാണ്