പ്രശസ്ത വയലിനിസ്റ്റ് ടി.എന്‍. കൃഷ്ണന്‍ അന്തരിച്ചു

Share

ചെന്നൈ: പ്രശസ്ത വയലിനിസ്റ്റും പത്മഭൂഷന്‍ ജേതാവുമായ പ്രൊഫ. ടി.എന്‍. കൃഷ്ണന്‍(92) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ചെന്നൈയിലായിരുന്നു അന്ത്യം. കര്‍ണാടക സംഗീതത്തിലെ വയലിന്‍ ത്രയങ്ങളില്‍ ലാല്‍ഗുഡി ജയരാമനും എം.എസ്. ഗോപാലകൃഷ്ണനുമൊപ്പം എഴുതപ്പെട്ട പേരാണ് ടി. എന്‍. കൃഷ്ണന്‍.

പത്മഭൂഷൻ, പത്മശ്രീ, കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം, സ്വാതി സംഗീത പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. കേന്ദ്ര സംഗീതനാടക അക്കാദമി വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. വയലിനിൽ നാദവിസ്മയം സൃഷ്ടിച്ച കൃഷ്ണൻ, രാജ്യത്തിനകത്തും വിദേശത്തുമായി ഇരുപത്തയ്യായിരത്തിൽ അധികം കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറ ഭാഗവതര്‍മഠത്തില്‍ എ. നാരായണ അയ്യരുടെയും അമ്മിണി അമ്മാളിന്റെയും മകനായി 1928 ഒക്ടോബര്‍ ആറിനാണ് ജനനം. അച്ഛനായിരുന്നു സംഗീതത്തില്‍ ഗുരു. മൂന്നാംവയസ്സു മുതല്‍ വയലിന്‍ പഠിച്ചു തുടങ്ങിയ കൃഷ്ണന്‍, ഏഴാം വയസ്സില്‍ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് അനവധി വേദികളില്‍ വയലിനില്‍ നാദവിസ്മയം തീര്‍ത്തു. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ ഡോ. എന്‍. രാജം, കൃഷ്ണന്റെ സഹോദരിയാണ്.

പാലക്കാട് നെന്മാറ അയിരൂർ സ്വദേശിനിയായ കമലയാണ് ഭാര്യ. മക്കൾ: വിജി കൃഷ്ണൻ, ശ്രീറാം കൃഷ്ണൻ. ശ്രീറാം കൃഷ്ണൻ അറിയപ്പെടുന്ന വയലിനിസ്റ്റാണ്. പത്മശ്രീ, കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം, സ്വാതി സംഗീത പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ