ഇതായിരുന്നു ആ 'വവ്വാല്‍ ക്ലിക്കിന്' പിന്നിലെ ഫോട്ടോഗ്രാഫര്‍

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ വിഡിയോ ആയിരുന്നു നവദമ്പതികളെ മരത്തില്‍ കയറി ഫോട്ടോ എടുക്കുന്ന ഫോട്ടോഗ്രാഫറുടെ സാഹസീക വീഡിയോ.

ഇതായിരുന്നു ആ 'വവ്വാല്‍ ക്ലിക്കിന്' പിന്നിലെ ഫോട്ടോഗ്രാഫര്‍
2

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ വിഡിയോ ആയിരുന്നു നവദമ്പതികളെ മരത്തില്‍ കയറി ഫോട്ടോ എടുക്കുന്ന ഫോട്ടോഗ്രാഫറുടെ സാഹസീക വീഡിയോ. വവ്വാല്‍ ക്ലിക്ക് എന്ന് വരെ ഇതിനെ ചിലര്‍ പരിഹസിച്ചിരുന്നു. എന്തായാലും സംഗതി അതിവേഗം വൈറലായി. മരത്തില്‍ തൂങ്ങിക്കിടക്കുമ്പോള്‍ തൃശൂര്‍ തൃത്തല്ലൂരിലെ വിഷ്ണു മനസില്‍പോലും കരുതിയിരുന്നില്ല ഇങ്ങനെയൊക്കെ പ്രശസ്തനാകുമെന്ന്. മരത്തില്‍ തൂങ്ങിക്കിടന്ന് നവദമ്പതികളുടെ ഫൊട്ടോയെടുക്കുന്ന ഫോട്ടോഗ്രാഫറുടെ ഫോട്ടോയും വീഡിയോയും വളരെ വേഗത്തിലാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്

ഫോട്ടോഗ്രാഫറുടെ ഈ സാഹസികത സുഹൃത്തുക്കളാണ് വീഡിയോ എടുത്ത് പുറംലോകത്തേക്കെത്തിച്ചത്.ഒരു ഫൊട്ടോയ്ക്കു വേണ്ടി ഇത്രയും അധ്വാനിച്ച ഫൊട്ടോഗ്രാഫറുടെ ആത്മാര്‍ഥതയ്ക്ക് നവമാധ്യമങ്ങള്‍ നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്. എന്നാല്‍ ആരായിരുന്നു ഈ ഫോട്ടോഗ്രാഫര്‍ എന്നറിയേണ്ടേ ?

തൃശൂര്‍ തൃത്തല്ലൂര്‍ സ്വദേശി വിഷ്ണുവായിരുന്നു ആ സാഹസീക ഫോട്ടോഗ്രാഫര്‍. വൈറ്റ് റാംപ് എന്ന പേരിലുള്ള ഫ്രീലാന്‍സ് സ്റ്റുഡിയോ കൂട്ടായ്മയിലാണ് വിഷ്ണു ജോലി ചെയ്യുന്നത്. വിഷ്ണുവിന്റെ സാഹസിക പ്രകടനം ലോകം മുഴുവന്‍ കണ്ടപ്പോള്‍ പ്രശസ്താരാകാന്‍ നവദമ്പതികളും പ്രശസ്തരായി. ദുബൈയില്‍ മെയില്‍ നഴ്സായ തൃശൂര്‍ പെരിങ്ങോട്ടുകര സ്വദേശി ഷെയ്‌സ് റോബര്‍ട്ടായിരുന്നു വരന്‍. എം.കോം വിദ്യാര്‍ഥിനി നവ്യ ആയിരുന്നു വധു.ഹെലിക്യാം ഉപയോഗിച്ച് സ്റ്റില്‍ ഫോട്ടോ എടുക്കുമ്പോള്‍ വേണ്ടത്ര ക്വാളിറ്റി കിട്ടില്ല എന്നതാണ് വിഷ്ണുവിനെ ഇങ്ങനെ ചിന്തിപ്പിച്ചത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ