
ഇന്ന് വിഷു. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ് മേടവിഷു. കണിക്കൊന്നയും കണിവെള്ളരിയും വാല്‍ക്കണ്ണാടിയും പഴങ്ങളും പൊന്നും കോടിമുണ്ടും തൂശനിലയില്‍ ഒരുക്കി ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നില്‍ നിലവിളക്കും തെളിച്ച് മളയാളി മനസ് ഇന്ന് നന്മയുടെ കണികണ്ടുണര്‍ന്നു. പുലര്‍ച്ചെ രണ്ടുമണി കഴിഞ്ഞ് നാലു മിനിട്ടിനായിരുന്നു മേട സംക്രമം. കേരളത്തിലെ കാര്‍ഷികോത്സവമാണ് വിഷു.മേടമാസപ്പിറവിയാണ് വിഷു ആയി ആഘോഷിക്കുന്നതെങ്കിലും ഇത്തവണ സൂര്യോദയത്തിനുശേഷം മേടസംക്രമം വരുന്നത് വെള്ളിയാഴ്ച ആയതിനാല്‍ മേടം ഒന്ന് വ്യാഴാഴ്ചയാണെങ്കിലും വെള്ളിയാഴ്ചയാണ് വിഷു.