ന്യൂഡൽഹി: ഐശ്വര്യ റായിയെ അപമാനിച്ചുകൊണ്ടുളള ട്വീറ്റിന് മാപ്പ് പറഞ്ഞ് ബോളിവുഡ് നടൻ വിവേക് ഒബ്‌റോയ്. തനിക്ക് സ്ത്രീകളെ അപമാനിക്കുന്ന കാര്യം ചിന്തിക്കാൻ പോലും ഇഷ്ടമല്ലെന്നും 2000 നിർദ്ധനരായ പെൺകുട്ടികൾക്ക് വേണ്ടി കഴിഞ്ഞ പത്ത് വർഷമായി താൻ പ്രവർത്തിച്ച് വരികയാണെന്നും വിവേക് പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായതോടെയാണ്. വിവേക് ട്വിറ്ററിൽ പങ്കുവച്ച മീം പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്തത്. ചൊവ്വാഴ്ച രാവിലെ ട്വിറ്റിറിലൂടെയാണ് വിവേക് ക്ഷമാപണം നടത്തിയത്.
‘ഒരു സ്ത്രീയെങ്കിലും എന്റെ വാക്കുകൾ കൊണ്ട് വേദന അനുഭവിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ പറയേണ്ടതാണ്. ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ പഴയ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ആദ്യകാഴ്ചയിൽ തമാശയായി ഒരാൾക്ക് തോന്നുന്ന കാര്യം മറ്റൊരാൾക്ക് അങ്ങനെ ആവണമെന്നില്ല. കഴിഞ്ഞ പത്ത് വർഷമായി 2000 നിർദ്ധന പെൺകുട്ടികൾക്ക് വേണ്ടി ഞാൻ പ്രവർത്തിക്കുകയാണ്. അങ്ങനെയുള്ള എനിക്ക് ഒരിക്കലും സ്ത്രീകളെ അപമാനിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും ആകില്ല.’ വിവേക് ഒബ്‌റോയ് പറഞ്ഞു,
എന്നാൽ അൽപ്പം മുൻപുവരെ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പിന്നെന്തിന് താൻ മാപ്പ് പറയണം എന്നുമാണ് ഒബ്റോയ് പറഞ്ഞിരുന്നത് . ഇന്നലെ ട്വീറ്റുമായി ബന്ധപ്പെട്ട് കേന്ദ്ര വനിതാ കമ്മീഷൻ വിവേക് ഒബ്റോയിക്ക് നോട്ടീസ് അയച്ചിരുന്നു. ട്വീറ്റ് അനവസരത്തിലുളളതും ഔചിത്യമില്ലാത്തതും ആണെന്ന് പറഞ്ഞുകൊണ്ട് നിരവധി പേർ ട്വിറ്റർ വഴിയും പ്രതികരിച്ചിരുന്നു.

ബോളിവുഡ് ഒരു കാലത്ത് ആഘോഷമാക്കിയ ഐശ്വര്യ റായിയുടെ മൂന്ന് പ്രണയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള മീമാണ് ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കുറിച്ച് വിശദീകരിക്കുന്നതിനായി വിവേക് പ്രചരിപ്പിച്ചത്. സല്‍മാൻ ഖാനുമായുണ്ടായിരുന്ന ഐശ്വര്യയുടെ പ്രണയത്തെ അഭിപ്രായ സര്‍വേയായും വിവേക് ഒബ്രോയുമായുള്ള താരത്തിന്റെ പ്രണയത്തെ എക്‌സിറ്റ് പോളുമായിട്ടും അഭിഷേക് ബച്ചനെ കല്ല്യാണം കഴിച്ചത് തെരഞ്ഞെടുപ്പ് ഫലമായിട്ടുമാണ് വിവേക് പോസ്റ്റ് ചെയ്ത ട്രോളിലുള്ളത്. തിങ്കളാഴ്ച പ്രചരിപ്പിച്ച മീമിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.