ഡോജിന്‍റെ ചുമതല മസ്കിനു മാത്രം; വിവേക് രാമസ്വാമി ട്രംപ് സര്‍ക്കാരിന്‍റെ ഭാഗമാകില്ല

ഡോജിന്‍റെ ചുമതല മസ്കിനു മാത്രം; വിവേക് രാമസ്വാമി ട്രംപ് സര്‍ക്കാരിന്‍റെ ഭാഗമാകില്ല
Vivek-Ramaswamy-bbo

വാഷിംഗ്‌ടൺ ഡിസി: ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി പുതിയ ഡോണള്‍ഡ് ട്രംപ് സര്‍ക്കാരിന്‍റെ ഭാഗമാകില്ല. ഡിപ്പാർട്മെന്‍റ് ഓഫ് ഗവണ്മെന്‍റ് എഫിഷ്യൻസി (ഡോജ്) ചുമതല ഇലോൺ മസ്കിന് മാത്രമായിരിക്കുമെന്നാണ് വിവരം. വിവേക് രാമസ്വാമി ഒഹായോ സംസ്ഥാന ഗവർണർ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്നതിനാലാണ് പിന്മാറ്റമെന്നാണ് വിശദീകരണം.

തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഇലോണ്‍ മസ്കിനൊപ്പം 'ഡോജ്' ഉപദേശക സമിതിയുടെ തലവൻമാരിലൊരാളായി വിവേക് രാമസ്വാമിയെയും ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ട്രംപിന്‍റെ സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുശേഷം വിവേക് സ്വാമി ഡോജിന്‍റെ ഭാഗമാകില്ലെന്ന് വൈറ്റ് ഹൗസ് അറിയിക്കുകയായിരുന്നു. അതേസമയം, റിപ്പബ്ലിക്കൻ പാര്‍ട്ടി അംഗമായ ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയുടെ ഡോജിലെ പ്രവര്‍ത്തന ശൈലിയിൽ ഇലോണ്‍ മസ്ക് സംതൃപ്തനായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read more

ശത്രു ബന്ധമുള്ള കപ്പലുകൾ ഒഴികെ എല്ലാം ഹോർമൂസ് വഴി കടത്തി വിടാനൊരുങ്ങി ഇറാൻ

ശത്രു ബന്ധമുള്ള കപ്പലുകൾ ഒഴികെ എല്ലാം ഹോർമൂസ് വഴി കടത്തി വിടാനൊരുങ്ങി ഇറാൻ

തെഹ്റാൻ: ട്രംപിൻ്റെ 48 മണിക്കൂർ ഭീഷണിക്ക് പിന്നാലെ ഹോർമൂസ് കടലിടുക്ക് ഉപരോധത്തിൽ നിലപാട് വ്യക്തമാക്കി ഇറാൻ. ശത്രു ബന്ധമുള്ള കപ്

വര്‍ഗീയ പരാമര്‍ശം; ഗുരൂവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണനെതിരെ കേസ്

വര്‍ഗീയ പരാമര്‍ശം; ഗുരൂവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണനെതിരെ കേസ്

വര്‍ഗീയപരാമര്‍ശത്തില്‍ ബിജെപി നേതാവും, ഗുരൂവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്. ഗുരുവായൂ