പൊതു വിദ്യാലയത്തിലേക്ക് ഒരാൾ കൂടി...മകനൊപ്പം മകളെയും സർക്കാർ സ്കൂളിൽ ചേർത്ത് വി.ടി ബൽറാം

പൊതു വിദ്യാലയത്തിലേക്ക് ഒരാൾ കൂടി...മകനൊപ്പം മകളെയും സർക്കാർ സ്കൂളിൽ ചേർത്ത് വി.ടി ബൽറാം
vt-balram.1.228276

പാലക്കാട്: മകൻ അദ്വൈത് മാനവിനെ സർക്കാ‌ർ സ്കൂളിൽ ചേർത്തതിന് പിന്നാലെ മകൾ അവന്തികയേയും അതേപാതയിൽ സർക്കാർ സ്കൂളിൽ ചേർത്തിരിക്കുകയാണ് വി.ടി ബൽറാം എം.എൽ.എ. ഫേസ്ബുക്കിൽ മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ഈ സന്തോഷ വാർത്ത പങ്കുവെച്ചത്.

'പൊതു വിദ്യാലയത്തിലേക്ക് ഒരാൾ കൂടി! അരിക്കാട് ഗവ.എൽ.പി സ്കൂളിൽ ഒന്നാം ക്ലാസിൽ ചേരുന്ന അവന്തിക അതേ സ്ക്കൂളിൽ മൂന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന അദ്വൈത് മാനവിനോടൊപ്പം' എന്ന അടിക്കുറിപ്പോടെയാണ്‌ ഇദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

https://www.facebook.com/vtbalram/posts/10156680189379139

മകൻ അദ്വൈത് പഠിക്കുന്ന അരിക്കാട് ഗവ.എൽപി സ്ക്കൂളിലാണ് മകളെയും ചേർത്തിരിക്കുന്നത്. അദ്വൈത് ഇപ്പോൾ മൂന്നാം ക്ലാസിൽ പ്രവേശിച്ചിരിക്കുകയാണ്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു