ബറ്റാലിയന്‍ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയ വി വി വസന്തകുമാര്‍ തിരിച്ച് ജമ്മുവിലെത്തി സ്ഥാനക്കയറ്റത്തോടെ ജോലിയിലേക്ക് തിരിച്ച് കയറിയത്ത് മരണത്തിലേക്കായിപ്പോയി… പതിനെട്ട് വര്‍ഷത്തെ സൈനീക സേവനം പൂര്‍ത്തയാക്കിയ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് വസന്തകുമാര്‍ വീര്യമൃത്യു വരിക്കുന്നത്.
ഇത്രയും കാലം പഞ്ചാബിലായിരുന്നു. എന്നാൽ ബറ്റാലിയൻ മാറ്റത്തെ തുടർന്ന് ഒരാഴ്ച അവധി ലഭിച്ച് നാട്ടിലെത്തി. പിന്നീട് ഫബ്രുവരി 9നാണ് മടങ്ങുന്നത്. 82ാം ബറ്റാലയൻ അംഗമായാണ് വസന്തകുമാർ ശ്രീനഗറിലെത്തുന്നത്. . രണ്ട് വര്‍ഷം കൂടി കഴിഞ്ഞ് വിരമിക്കാനിരിക്കെയാണ് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിക്കുന്നത്.
ഇന്നലെ സൈന്യത്തില്‍ നിന്നുള്ള ഫോണ്‍ സന്ദേശം വീട്ടുകാരെ തേടിയെത്തിയിരുന്നു. അഞ്ച് മണിയോടെയാണ് ഔദ്യോഗിക സ്ഥിരീകരണം വീട്ടുകാർക്ക് ലഭിക്കുന്നത്. മൃതദേഹം ഇന്ന് കരിപ്പൂർ വിമാനത്താവളത്തിലെന്നുമെന്നാണ് വിവരം. അമ്മ: ശാന്ത, അച്ഛന്‍: പരേതനായ വാസുദേവന്‍, ഭാര്യ: ഷീന(പൂക്കോട് വെറ്രറിനറി കോളേജ് താത്ക്കാലിക ജീവനക്കാരിയാണ്), സഹോദരി: വസുമിത. മൂന്നാം ക്ലാസ്സ് വിദ്യാർഥിനിയായ അനാമിക, യുകെജി വിദ്യാർഥിയായ അമർദീപ് എന്നിവർ മക്കളാണ്.
ജമ്മു – ശ്രീനഗര്‍ ദേശീയ പാതയിലെ അവന്തിപ്പൊരയില്‍ ഇന്നലെ ഉച്ചതിരിഞ്ഞ് വൈകീട്ട് 3.25 നാണ്, ഇന്ത്യൻ ജനതയെ ഒന്നടങ്കം നടുക്കിയ ഭീകരാക്രമണം നടക്കുന്നത്. വന്‍ സ്‌ഫോടനവും കൂട്ടക്കൊലയും ആസൂത്രണം ചെയ്ത് ചെകുത്താന്റെ മനസ്സുള്ള തീവ്രവാദികൾ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ 300 കിലോഗ്രാം സ്‌ഫോടക വസ്തു നിറച്ച വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. രാജ്യംകണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് വ്യാഴാഴ്ച പുല്‍വാമയിലുണ്ടായത്. വസന്തകുമാര്‍ ഉള്‍പ്പെടെ 44 സി.ആര്‍.പി.എഫ്. ജവാന്മാരാണ് വീരമൃത്യു വരിച്ചത്.
Home Good Reads അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍; തിരിച്ചുപോയത് മരണത്തിന്‍റെ മടിത്തട്ടിലേക്ക്