ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിനെ കൊലപ്പെടുത്തിയ രാസായുധം ‘വിഎക്‌സ്’ എന്ന മാരകവിഷത്തെ കുറിച്ചു ലോകം അറിഞ്ഞത് കിം ജോങ് നാമിന്റെ മരണത്തോടെ ആണ് .നാമിനെ വധിക്കാന്‍ ഉപയോഗിച്ചത് അതിമാരക വിഷമായ ‘വിഎക്‌സ്’ ആണെന്നു തെളിഞ്ഞതോടെ കടുത്ത ആശങ്കയിലാണു ലോക രാജ്യങ്ങള്‍.
രാസായുധ യുദ്ധങ്ങളില്‍ ഉപയോഗിക്കുന്ന ‘വി.എക്‌സ് നെര്‍വ് ഏജന്റ് ‘ എന്ന പേരുള്ള പ്രത്യേക രാസപദാര്‍ഥമാണ് ഇത് .‘എസ്-2 ഡൈ ഐസോപ്രൊപ്പൈലമിനോ ഈഫൈല്‍ മീഥൈല്‍ഫോസ്‌ഫോനോ തയോലൈററ്റ് എന്ന രാവസതുവാണിത്. ഈ രാസവിഷവാതകം നാഡീ ഞരമ്പുകള്‍ അവയവങ്ങള്‍ക്കു സന്ദേശങ്ങള്‍ നല്‍കുന്ന പ്രക്രിയയെ തടസപ്പെടുത്തും. കൂട്ടനശീകരണ ആയുധമായി കണക്കാക്കി ഇതു നേരത്തെ യു.എന്‍ നിരോധിച്ചിട്ടുണ്ട്.
കഴിഞ്ഞ 13നാണ് കിം നാമിനെ മലേഷ്യയിലെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ വച്ച് രണ്ടു സ്ത്രീകള്‍ ആക്രമിച്ചു കൊലപ്പെടുത്തിയത്.ലോകത്ത് ഏറ്റവും കൂടുതൽ രാസായുധ ശേഖരമുള്ള മൂന്നാമത്തെ രാജ്യമാണ് ഉത്തര കൊറിയ. അമേരിക്കയും റഷ്യയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. അതിമാരക വിഷമായ സരിനും വിഎക്‌സുമാണു കൊറിയയുടെ ശേഖരത്തിൽ ഏറ്റവും കൂടുതലുള്ളത് എന്നത് തന്നെ ലോകത്തിന്റെ ഉറക്കം കെടുത്തുന്ന വാര്‍ത്തയാണ് .പോരാത്തതിന് കൊറിയ ഭരിക്കുന്നത് കിറുക്ക് പിടിച്ച ഒരു ഭരണാധികാരിയും .
1980 മുതൽ രാസായുധം ശേഖരിക്കുന്ന ഉത്തരകൊറിയയ്ക്ക് 2012ലെ കണക്കുപ്രകാരം 5000 മെട്രിക് ടൺ രാസായുധങ്ങൾ ഉണ്ടെന്നാണ് ദക്ഷിണകൊറിയൻ പ്രതിരോധവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സരിൻ, മസ്റ്റാർഡ്, തബൂൻ, ഹൈഡ്രജൻ സയനൈഡ് തുടങ്ങി ഇരുപത്തിയഞ്ചോളം രാസായുധങ്ങളാണ് ശേഖരത്തിലുള്ളത്. തദ്ദേശിയമായി തന്നെ ഇത്തരം രാസായുധങ്ങൾ ഉണ്ടാക്കുവാനുള്ള ശേഷിയുള്ള ഫാക്ടറികളും ലാബുകളും ഉള്ള രാജ്യമാണ് ഉത്തരകൊറിയ.
നെര്‍വ് ഏജന്റ് എന്ന വിഭാഗത്തില്‍ പെടുന്നതാണ് കിം ജോങ് നാമിനെതിരേ പ്രയോഗിച്ച വിഎക്‌സ്. നിറവും രുചിയുമില്ലാത്ത എണ്ണ ദ്രാവകം.
എസ്-2 ഡൈ ഐസോപ്രൊപ്പൈലമിനോ ഈഫൈല്‍ മീഥൈല്‍ഫോസ്‌ഫോനോ തയോലൈററ്റ് എന്നാണ് സാങ്കേതിക നാമം..തൊലിയില്‍ ഒരു തുള്ളി ദ്രാവകം തട്ടിയാല്‍ തന്നെ മിനിറ്റുകള്‍ക്കകം മരണം സംഭവിച്ചേക്കാം.ഇറാഖിലെ ഏകാധിപതിയായിരുന്ന സദ്ദാം ഹൂസൈന്‍ 1988-ല്‍ വടക്കന്‍ ഇറാഖിലെ കുര്‍ദിഷ് നഗരമായ ഹലബ്ജയില്‍ ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കാനായി നടത്തിയ വിഷവാതക ആക്രമണത്തിനായി ഉപയോഗിച്ചത് വിഎക്‌സാണ്. രുചിയും മണവുമില്ലാത്ത വിഎക്‌സ് വിഷം മിനിറ്റുകള്‍ക്കുള്ളില്‍ മരണം ഉറപ്പാക്കുന്നതാണ്. നാഡീവ്യൂഹത്തെയാണ് വിഷം ബാധിക്കുക.ചെറിയ തോതിലുള്ള ദ്രാവകം കാഴ്ചശേഷി നഷ്ടപ്പെടുത്താനും മയക്കത്തിനും ഛര്‍ദിക്കുമിടയാക്കും .രാസവള ഫാക്ടറികളുടെ മറവിലാണ് ഉത്തരകൊറിയ രാസായുധങ്ങള്‍ വന്‍തോതില്‍ നിര്‍മിക്കുന്നതെന്നാണ് കരുതുന്നത്. കെമിക്കല്‍ ഏജന്റുകള്‍ നിര്‍മിക്കാന്‍ കഴിയുന്ന എട്ടോളം ഫാക്ടറികള്‍ ഉത്തരകൊറിയയിലുണ്ടെന്നാണ് ദക്ഷിണകൊറിയന്‍ സൈന്യത്തിന്റെ കണ്ടെത്തല്‍.