ലിയോ’ ട്രെയിലർ; വിജയ്‌ക്കൊപ്പം തിളങ്ങി മാത്യുവും

ലിയോ’ ട്രെയിലർ; വിജയ്‌ക്കൊപ്പം തിളങ്ങി മാത്യുവും
leo-trailer-vijay

വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ലിയോ’യുടെ തീപ്പൊരി ട്രെയിലർ എത്തി. ദളപതിയുടെ അതിഗംഭീര ആക്‌ഷൻ രംഗങ്ങളാൽ സമ്പന്നമായ മാസ് ചിത്രമായിരിക്കും ലിയോ എന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. യു/എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. വെറും അഞ്ച് മിനിറ്റു കൊണ്ട് ട്രെയിലർ കണ്ടത് പത്ത് ലക്ഷം ആളുകളാണ്.

ലിയോ ദാസ് എന്ന കഥാപാത്രമായി വിജയ് എത്തുന്നു. ആന്റണി ദാസ്, ഹരോൾഡ് ദാസ് എന്നിവരായി സഞ്ജയ് ദത്തും അർജുനും വരുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദ് റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. കേരളത്തിൽ ഇതുവരെ കാണാത്ത തിയറ്റർ റിലീസും പ്രൊമോഷൻ പരിപാടികളുമാണ് ഒക്ടോബർ 19ന് റിലീസാകുന്ന ലിയോക്കായി ഒരുങ്ങുന്നത്.

ദളപതി വിജയ്‌യോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ അണിനിരക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് അഭിനേതാക്കൾ.

ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.ഡി.ഒ.പി : മനോജ് പരമഹംസ, ആക്‌ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്. ലിയോ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ്. പിആർഓ : പ്രതീഷ് ശേഖർ.

Read more

64-ാമത് സ്‌കൂള്‍  കലോത്സവ കിരീടം കണ്ണൂരിന്; തൃശൂരിന് രണ്ടാം സ്ഥാനം

64-ാമത് സ്‌കൂള്‍ കലോത്സവ കിരീടം കണ്ണൂരിന്; തൃശൂരിന് രണ്ടാം സ്ഥാനം

തൃശൂര്‍: 64-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് തൂക്കി കണ്ണൂര്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം കണ്ണൂര്‍ ജില്ല സ്വന്തമാ

"നിങ്ങളെപ്പോലെ വെറുപ്പുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല, സഹതാപം തോന്നുന്നു": എ.ആർ. റഹ്മാനെതിരേ കങ്കണ റണാവത്ത്

"നിങ്ങളെപ്പോലെ വെറുപ്പുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല, സഹതാപം തോന്നുന്നു": എ.ആർ. റഹ്മാനെതിരേ കങ്കണ റണാവത്ത്

സംഗീത സംവിധായകൻ എ.ആർ. റഹ്മാനെതിരേ രൂക്ഷ വിമർശനവുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. താൻ‌ കണ്ടതിൽവെച്ച് ഏറ്റവും വെറുപ്പും മു