നെഗറ്റീവ് റോളില്‍ നിവിൻ; തുറമുഖം ടീസർ

നെഗറ്റീവ് റോളില്‍ നിവിൻ; തുറമുഖം ടീസർ

നിവിൻ പോളി നായകനായി എത്തുന്ന ചിത്രം തുറമുഖം റിലീസിന് ഒരുങ്ങുന്നു. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം മാർച്ച് 10ന് തിയറ്ററുകളിൽ എത്തും. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് പ്രേക്ഷകർ കാത്തിരുന്ന ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയുടെ ഏറ്റവും പുതിയ ടീസർ അണിയറ പ്രവർത്തകര്‍ റിലീസ് ചെയ്തു. ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. കൊച്ചിയില്‍ 1962 വരെ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് തുറമുഖം സിനിമയുടെ പ്രധാന പ്രമേയം. ചിത്രത്തിൽ മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്.

നിവിന്‍ പോളി, ജോജു ജോർജ്, ഇന്ദ്രജിത് സുകുമാരൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയ വലിയ താരനിരയെ അണിനിരത്തി രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച തുറമുഖത്തിന് ഗോപന്‍ ചിദംബരനാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.

കെ. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീൻ മേരി സിനിമാസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമിക്കുന്ന ചിത്രത്തിൽ ജോസ് തോമസ് സഹനിർമാതാവാണ്. എഡിറ്റിങ് ബി. അജിത്കുമാർ, കലാസംവിധാനം ഗോകുൽ ദാസ്, സംഗീതം കെ. ഷഹബാസ് അമൻ. ഡിസൈൻ ഓൾഡ്മങ്ക്സ്, ഡിസ്ട്രിബൂഷൻ ലീഡ് ബബിൻ ബാബു, ഓൺലൈൻ പ്രൊമോഷൻ അനൂപ് സുന്ദരൻ, പിആർഒ എ.എസ്. ദിനേശ്, ആതിര, മാർക്കറ്റിങ് പ്ലാൻ -ബിനു ബ്രിങ്ഫോർത്ത്.

Read more

ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി

ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്‍പിജി പ്രതിസന്ധി ഹോട്ടല്‍ മേഖലയെ കാര്യമായി ബാധിച്ചുവരുന്നതിനിടെ ഗ്രാമപ്രദേ

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ. സിപിഐഎം അംഗത്വത്തിൽ നിന്ന് ഒഴിവാകുന്നു. പാർട്ടിക്ക് എതിരെ

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍. രാജ്യത്ത് ആവശ്യത്തിന് ക്രൂഡ്ഓയി