മകളുടെ കല്യാണത്തിനു ആഡംബരങ്ങള്‍ ഒഴിവാക്കി ഈ അച്ഛന്‍ നിര്‍മ്മിച്ചത് പാവങ്ങള്‍ക്ക് 90 വീടുകള്‍

0

നാട് മുഴുവന്‍ ആഡംബരകല്യാണങ്ങള്‍ കൊണ്ടാടുമ്പോള്‍ ഇതാ ഒരു മികച്ച ഉദാഹരണം .പല കോടീശ്വരന്മാരും കോടികള്‍ മുടക്കി മക്കളുടെ കല്യാണം നടത്തുമ്പോള്‍ ഇതാ മകളുടെ വിവാഹത്തോടൊപ്പം ഒന്നര കോടി രൂപ ചെലവഴിച്ചു പാവങ്ങള്‍ക്കായി 90 വീടുകള്‍ നിര്‍മിച്ചു നല്‍കിയിരിക്കുന്നു.  മഹാരാഷ്ടയിലെ അജയ് മുനോട്ട് എന്ന വ്യാപാരിയാണ് മകളുടെ വിവാഹത്തിന്റെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി വാര്‍ത്തകളില്‍ ഇടം നേടുന്നത്.

ഔറംഗാബാദിലെ ലാസര്‍ ടൗണില്‍ വസ്ത്ര വ്യാപാരിയാണ് വ്യാപാരിയായ അജയ് മുനോട്ട്. ഏക മകളായ ശ്രേയയുടെ വിവാഹത്തിനാണ് ഒന്നര കോടി രൂപ ചെലവഴിച്ചാണ് ഈ 90 വീടുകള്‍ ഉള്‍പ്പെടുന്ന കോളനി അജയ് നിര്‍മ്മിച്ചു സമ്മാനമായി നല്‍കിയത്. സ്വന്തം വീടിനു സമീപമുള്ള പ്രദേശത്തെ രണ്ട് ഏക്കര്‍ പ്രദേശത്താണ് വീട് നിര്‍മ്മിച്ചത്. പൂര്‍ണമായും പണി പൂര്‍ത്തിയാക്കി വൈദ്യൂതികരിച്ച വീടിന് അടിസ്ഥാനമായി ആവശ്യമുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. കഴിഞ്ഞ രണ്ടര മാസം കൊണ്ടാണ് ഈ വീടുകള്‍ നിര്‍മ്മിച്ചു പൂര്‍ത്തിയായത്. എല്ലാ വീടുകളേയും ബന്ധപ്പെടുപ്പെടുത്തി കുടിവെള്ള വിതരണത്തിനുള്ള സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. 108 വീടുകള്‍ നിര്‍മ്മിക്കാനായിരുന്നു അജയ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മകളുടെ വിവാഹ തീയ്യതി എത്തിയതോടെ 90 വീടുകളുടെ പണി മാത്രമാണ് പൂര്‍ത്തിയായത്. വിവാഹത്തിനു പിന്നാലെ ബാക്കിയുള്ള വീടുകളുടെ പണിയും പുരോഗമിക്കുകയാണ്. ഒന്നര ലക്ഷം രൂപ വീതമാണ് ഓരോ വീടുകള്‍ക്കും ചെലവായ തുക.