മകളുടെ കല്യാണത്തിനു ആഡംബരങ്ങള്‍ ഒഴിവാക്കി ഈ അച്ഛന്‍ നിര്‍മ്മിച്ചത് പാവങ്ങള്‍ക്ക് 90 വീടുകള്‍

നാട് മുഴുവന്‍ ആഡംബരകല്യാണങ്ങള്‍ കൊണ്ടാടുമ്പോള്‍ ഇതാ ഒരു മികച്ച ഉദാഹരണം

മകളുടെ കല്യാണത്തിനു ആഡംബരങ്ങള്‍ ഒഴിവാക്കി ഈ അച്ഛന്‍ നിര്‍മ്മിച്ചത് പാവങ്ങള്‍ക്ക് 90 വീടുകള്‍
ajay-munot

നാട് മുഴുവന്‍ ആഡംബരകല്യാണങ്ങള്‍ കൊണ്ടാടുമ്പോള്‍ ഇതാ ഒരു മികച്ച ഉദാഹരണം .പല കോടീശ്വരന്മാരും കോടികള്‍ മുടക്കി മക്കളുടെ കല്യാണം നടത്തുമ്പോള്‍ ഇതാ മകളുടെ വിവാഹത്തോടൊപ്പം ഒന്നര കോടി രൂപ ചെലവഴിച്ചു പാവങ്ങള്‍ക്കായി 90 വീടുകള്‍ നിര്‍മിച്ചു നല്‍കിയിരിക്കുന്നു.  മഹാരാഷ്ടയിലെ അജയ് മുനോട്ട് എന്ന വ്യാപാരിയാണ് മകളുടെ വിവാഹത്തിന്റെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി വാര്‍ത്തകളില്‍ ഇടം നേടുന്നത്.

ഔറംഗാബാദിലെ ലാസര്‍ ടൗണില്‍ വസ്ത്ര വ്യാപാരിയാണ് വ്യാപാരിയായ അജയ് മുനോട്ട്. ഏക മകളായ ശ്രേയയുടെ വിവാഹത്തിനാണ് ഒന്നര കോടി രൂപ ചെലവഴിച്ചാണ് ഈ 90 വീടുകള്‍ ഉള്‍പ്പെടുന്ന കോളനി അജയ് നിര്‍മ്മിച്ചു സമ്മാനമായി നല്‍കിയത്. സ്വന്തം വീടിനു സമീപമുള്ള പ്രദേശത്തെ രണ്ട് ഏക്കര്‍ പ്രദേശത്താണ് വീട് നിര്‍മ്മിച്ചത്. പൂര്‍ണമായും പണി പൂര്‍ത്തിയാക്കി വൈദ്യൂതികരിച്ച വീടിന് അടിസ്ഥാനമായി ആവശ്യമുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. കഴിഞ്ഞ രണ്ടര മാസം കൊണ്ടാണ് ഈ വീടുകള്‍ നിര്‍മ്മിച്ചു പൂര്‍ത്തിയായത്. എല്ലാ വീടുകളേയും ബന്ധപ്പെടുപ്പെടുത്തി കുടിവെള്ള വിതരണത്തിനുള്ള സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. 108 വീടുകള്‍ നിര്‍മ്മിക്കാനായിരുന്നു അജയ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മകളുടെ വിവാഹ തീയ്യതി എത്തിയതോടെ 90 വീടുകളുടെ പണി മാത്രമാണ് പൂര്‍ത്തിയായത്. വിവാഹത്തിനു പിന്നാലെ ബാക്കിയുള്ള വീടുകളുടെ പണിയും പുരോഗമിക്കുകയാണ്. ഒന്നര ലക്ഷം രൂപ വീതമാണ് ഓരോ വീടുകള്‍ക്കും ചെലവായ തുക.

Read more

ജലനിരപ്പ് ഉയർന്നു; കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ തുറക്കും

ജലനിരപ്പ് ഉയർന്നു; കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ തുറക്കും

ഇടുക്കി കല്ലാർകുട്ടി ഡാമിൻറെ ഷട്ടറുകൾ തുറക്കാൻ അനുമതി. കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ ഇന്ന് വൈകീട്ട് ആറ് മണിയോടെ ഘട്ടം ഘട്ടമായി തുറക്കു

ഇന്ത്യൻ ബാഡ്മിന്‍റണിലെ പുതിയ മലയാളിത്തിളക്കം; പ്രവാസികൾക്ക് അഭിമാനമായി അലെക്സിയ

ഇന്ത്യൻ ബാഡ്മിന്‍റണിലെ പുതിയ മലയാളിത്തിളക്കം; പ്രവാസികൾക്ക് അഭിമാനമായി അലെക്സിയ

ദുബായ്: അഞ്ച് വയസിൽ ദുബായ് ഇന്ത്യ ക്ലബ്ബിലെ ഒരു പ്രാദേശിക ബാഡ്‌മിന്‍റൺ ടൂർണമെന്‍റിൽ ജേതാവായ മലയാളി പെൺകുട്ടി അലക്സിയ പത്ത് വർഷത്തി

കോമൺവെൽത്ത് ജൂഡോയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി അസ്മിത, ഹർഷ് സിങ്ങിനും സ്വർണം

കോമൺവെൽത്ത് ജൂഡോയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി അസ്മിത, ഹർഷ് സിങ്ങിനും സ്വർണം

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ ചരിത്രമെഴുതി ഇന്ത്യയുടെ അസ്മിത ഡേ. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ കാനഡയുടെ ഹെയ്ദി ക്വാച്

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം; ബ്രദർ മാത്യു ആൽബിൻ അറസ്റ്റിൽ

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം; ബ്രദർ മാത്യു ആൽബിൻ അറസ്റ്റിൽ

ആലപ്പുഴ: അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമത്തിൽ ഉടമ അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര ശാന്തി ഭവൻ ഉടമ ബ്രദർ മാത്യു ആൽബിനാണ് അറസ്റ്റിലായത്. പുന്നപ്