ആര്‍ഭാടപൂര്‍വം വിവാഹം നടത്തുന്നവരോട് ഈ യുവ ദമ്പതികള്‍ക്ക് ചിലത് പറയാന്‍ ഉണ്ട്

ഇങ്ങനെ വിവാഹം നടത്തുന്നവര്‍ക്ക് വാക്കുകള്‍ കൊണ്ടല്ല പ്രവര്‍ത്തികൊണ്ട് മറുപടി നല്‍കുകയാണ് യുവദമ്പതികളായ അഭയ് ദിവാരെയും പ്രീതി കുമ്പാരെയും.

ആര്‍ഭാടപൂര്‍വം വിവാഹം നടത്തുന്നവരോട് ഈ യുവ ദമ്പതികള്‍ക്ക് ചിലത് പറയാന്‍ ഉണ്ട്
newcouples

ഒരു ലക്ഷം കോടി രൂപാണ് ഇന്ത്യയില്‍ വിവാഹചിലവുകള്‍ക്കായി ചിലവഴിക്കുന്നത് എന്നാണ് കണക്കുകള്‍ .ആര്‍ഭാടപൂര്‍വം വിവാഹം നടത്തി കടക്കാരാകുന്നര്‍ ആണ് ഇതില്‍ പലരും .പിന്നെ ആ കടം വീട്ടാന്‍ ഉള്ളതെല്ലാം വിറ്റ്‌പെറുക്കേണ്ട സ്ഥിതിയാകും .16 ലക്ഷം കോടി രൂപയാണ് ഒരു വര്‍ഷത്തെ ബഡ്ജറ്റില്‍ ആകെ ഉള്‍ക്കൊള്ളിക്കുന്നത്. അപ്പോഴാണ് ഒരു ലക്ഷം കോടി രൂപ വിവാഹം നടത്താന്‍ വേണ്ടി വരുന്നു എന്നതിന്റെ ചിത്രം മനസ്സിലാവുകയുള്ളു.

ഇങ്ങനെ വിവാഹം നടത്തുന്നവര്‍ക്ക് വാക്കുകള്‍ കൊണ്ടല്ല പ്രവര്‍ത്തികൊണ്ട് മറുപടി നല്‍കുകയാണ് യുവദമ്പതികളായ അഭയ് ദിവാരെയും പ്രീതി കുമ്പാരെയും. വിവാഹദൂര്‍ത്ത് ഒഴിവാക്കി അവര്‍ ചെയ്ത നാല്  മാതൃകാ കാര്യങ്ങള്‍ എന്തൊക്കെയെന്നോ;കര്‍ഷകന്‍ ആത്മഹത്യ ചെയ്ത 10 കുടുംബങ്ങള്‍ക്ക് 20,000 രൂപ വീതം നല്‍കി ,52,000 രൂപയുടെ മത്സരപരീക്ഷകള്‍ക്കുള്ള പുസ്തകം അഞ്ച് ലൈബ്രറികള്‍ക്കി നല്‍കി,കൂടാതെ വിവാഹ സല്‍ക്കാര വിഭവങ്ങള്‍ ലളിതമാക്കുകയും ,വ്യത്യസ്ത മേഖലയില്‍ പ്രമുഖരായവരുടെ പ്രചോദിത പ്രഭാഷണങ്ങള്‍ എന്നിവയും വേദിയില്‍ ഒരുക്കി .സോഷ്യല്‍ മീഡിയയില്‍ ഉള്‍പെടെ ഇപ്പോള്‍ ഈ ദമ്പതികളുടെ മാതൃകയെ പുകഴ്ത്തുകയാണ് ആളുകള്‍

Read more

പാക്-ചൈന അതിർത്തി കമ്മീഷന് ഇന്ത്യയുടെ മറുപടി; ‘നിയമസാധുതയില്ല’

പാക്-ചൈന അതിർത്തി കമ്മീഷന് ഇന്ത്യയുടെ മറുപടി; ‘നിയമസാധുതയില്ല’

ന്യൂഡൽഹി: പാകിസ്ഥാനും ചൈനയും ചേർന്ന് രൂപീകരിച്ച അതിർത്തി സംയുക്ത കമ്മീഷനെ ഇന്ത്യ തള്ളി. കമ്മീഷന് യാതൊരു നിയമസാധുതയുമില്ലെന്നും ജമ്മു

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്ന പ്രഖ്യാപനവുമായി വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമുകളെ