കല്യാണമാമാങ്കം; വധുവിന്റെ വിവാഹവസ്ത്രത്തിനു 1.85 കോടി രൂപ; വരന് സമ്മാനം റോള്‍സ് റോയ്സ് കാര്‍; ഒരാള്‍ക്കായി മാത്രം വിളമ്പിയത് 6000 രൂപയുടെ ഭക്ഷണം

കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ഒരു അത്യാഡംബര വിവാഹത്തിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ഇടാന്‍ പിടിച്ചിരിക്കുന്നത്.

കല്യാണമാമാങ്കം; വധുവിന്റെ വിവാഹവസ്ത്രത്തിനു 1.85 കോടി രൂപ; വരന് സമ്മാനം റോള്‍സ് റോയ്സ് കാര്‍; ഒരാള്‍ക്കായി മാത്രം വിളമ്പിയത് 6000 രൂപയുടെ ഭക്ഷണം
arun-saravanan-daughter.png.image_.784.410

കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ഒരു അത്യാഡംബര വിവാഹത്തിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ഇടാന്‍ പിടിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ ഏറ്റവും വലിയ ബിസ്സിനെസ്സ് ഗ്രൂപ്പുകളില്‍ ഒന്നായ  ശരവണ സ്റ്റോഴ്സ് ഉടമ അരുണ്‍ ശരവണന്റെ മകള്‍ മീനാക്ഷിയുടെ വിവാഹമാണ് ഇപ്പോള്‍ വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരിക്കുന്നത്. കോടികള്‍ ചിലവഴിച്ച് നടത്തിയ വിവാഹ മാമാങ്കത്തിന്റെ വിശേഷങ്ങള്‍ കേട്ടാല്‍ സാധാരണക്കാര്‍ മൂക്കത്ത് വിരല്‍ വെയ്ക്കും.

വിവാഹദിവസം വധു അണിഞ്ഞ വസ്ത്രത്തില്‍ നിന്നും തുടങ്ങാം. പൂര്‍ണ്ണമായും ഡയ്മണ്ടില്‍ തീര്‍ത്ത വസ്ത്രമായിരുന്നു പ്രധാനആകര്‍ഷണം. ഈ വസ്ത്രത്തിന് ഏകദേശം 1.85 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ഐടിസി ഗ്രാന്‍ഡ് ചോള ഹോട്ടലില്‍വച്ചായിരുന്നു വിവാഹം.വരനുള്ള സമ്മാനം റോള്‍സ് റോയ്‌സ് കാര്‍. വിവാഹത്തിനായി മാത്രം ചിലവാക്കിയത് 13 കോടി രൂപ. സിനിമാ, രാഷ്ട്രീയ, ബിസിനസ് രംഗത്ത് പ്രമുഖര്‍ പങ്കെടുത്ത വിവാഹ ചടങ്ങില്‍ ഒരാള്‍ക്ക് വിളമ്പിയത് ആറായിരം രൂപയുടെ ഭക്ഷണമാണ്. കല്യാണത്തിന് സംബന്ധിച്ച എല്ലാവര്‍ക്കും വിലയേറിയ പട്ടുസാരിയും റിട്ടേണ്‍ഗിഫ്റ്റുകളും വാരിക്കോരിയാണ് നല്‍കിയത്.  പ്രഭു, ഹന്‍സിക, വേദിക, നയന്‍താര, ജീവ, റായി ലക്ഷ്മി തുടങ്ങിയ  തുടങ്ങി ചലച്ചിത്ര മേഖലയിലെ സൂപ്പര്‍ താരങ്ങള്‍ മിക്കവരും വിവാഹത്തില്‍ പങ്കെടുത്തു.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ