ആമസോൺ കാടിന് നടുവിൽ ഭീമൻ തിമിംഗലത്തിന്റെ ജഡം കണ്ടെത്തി

1

മരാജോ: ആമസോണ്‍ കാടിന് നടുവിലായി 36 അടി നീളമുളള കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം കണ്ടെത്തി. ബ്രസീലിയന്‍ ദ്വീപായ മരാജോയിലാണ് ജഡം കണ്ടെത്തിയത്. ആമസോണ്‍ നദിയില്‍ നിന്നും 15 മീറ്റര്‍ അകലെയാണ് മരാജോ. എന്നാൽ ഇത്രദൂരം ജഡം എങ്ങനെയെത്തി എന്ന അന്വേഷണത്തിലാണ് അധികൃതർ. തിമിം​ഗലം നേരത്തെ ചത്തിട്ടുണ്ടാവും, ഉയർന്ന തിരമാല കാരണം ജഡം തീരത്തടിഞ്ഞതാകാമെന്നും മരാജോ ദ്വീപിലെ സന്നദ്ധ സേവന പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

https://youtu.be/oI6iqkTerjY

ഒരുവയസ് പ്രായം വരുന്ന തിമിംഗലത്തെ കണ്ടൽ കാടുകൾക്കിടയിലാണ് കണ്ടെത്തിയത്. വളരെ അപൂർവമായി മാത്രമാണ് കടലില്‍ നിന്നും അകലെയായി തിമിംഗലത്തിന്റെ ജഡം കാണപ്പെടാറുളളത്. ഇതിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ
വൈറലായിക്കൊണ്ടിരിക്കുകയാണ്. തിമിംഗലത്തിന്റെ മരണ കാരണം എന്താണെന്ന് വിദഗ്ദ്ധ പരിശോധനയിലൂടെ കണ്ടെത്തുമെന്ന് അധികൃതർ അറിയിച്ചു.