
ഏകദേശം 99 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ കൂടി നിരോധിച്ചതായി പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ജനുവരി 1നും ജനുവരി 30നും ഇടയില്‍ നിരോധിച്ച അക്കൗണ്ടുകളുടെ കണക്കാണിത്. വാട്‌സ്ആപ്പിന്‍റെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിനും പ്ലാറ്റ്‌ഫോമിന്‍റെ വിശ്വാസ്യത നിലനിര്‍ത്തുന്നതിനും വാട്‌സ്ആപ്പ് സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് അക്കൗണ്ടുകള്‍ നിരോധിച്ചത്. വാട്‌സ്ആപ്പ് വ്യവസ്ഥകള്‍ ലംഘിച്ചതിന്‍റെ പേരിലാണ് അക്കൗണ്ടുകള്‍ നിരോധിച്ചത് എന്ന് വാട്‌സ്ആപ്പ് അറിയിച്ചു.
ഉപയോക്താക്കള്‍ പ്ലാറ്റ്‌ഫോമിന്‍റെ നിയമങ്ങള്‍ ലംഘിക്കുന്നത് തുടര്‍ന്നാല്‍ അക്കൗണ്ടുകള്‍ നിരോധിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളുമായി മുന്നോട്ടുപോകുമെന്നും വാട്‌സ്ആപ്പ് മുന്നറിയിപ്പ് നല്‍കി.
ജനുവരിയില്‍ ഉപയോക്താക്കളില്‍ നിന്ന് 9,474 പരാതികളാണ് ലഭിച്ചത്. അതില്‍ 239 പരാതികളുടെ അടിസ്ഥാനത്തില്‍ അക്കൗണ്ടുകള്‍ നിരോധിക്കുകയും മറ്റ് പരിഹാര നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.