ഇന്ത്യയിൽ 99 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ച് വാട്‌സ്ആപ്പ്

ഇന്ത്യയിൽ 99 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ച് വാട്‌സ്ആപ്പ്
WhatsApp-Bans-99-Lakh-Indian-Accounts-for-Violations (1)

ഏകദേശം 99 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ കൂടി നിരോധിച്ചതായി പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ജനുവരി 1നും ജനുവരി 30നും ഇടയില്‍ നിരോധിച്ച അക്കൗണ്ടുകളുടെ കണക്കാണിത്. വാട്‌സ്ആപ്പിന്‍റെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിനും പ്ലാറ്റ്‌ഫോമിന്‍റെ വിശ്വാസ്യത നിലനിര്‍ത്തുന്നതിനും വാട്‌സ്ആപ്പ് സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് അക്കൗണ്ടുകള്‍ നിരോധിച്ചത്. വാട്‌സ്ആപ്പ് വ്യവസ്ഥകള്‍ ലംഘിച്ചതിന്‍റെ പേരിലാണ് അക്കൗണ്ടുകള്‍ നിരോധിച്ചത് എന്ന് വാട്‌സ്ആപ്പ് അറിയിച്ചു.

ഉപയോക്താക്കള്‍ പ്ലാറ്റ്‌ഫോമിന്‍റെ നിയമങ്ങള്‍ ലംഘിക്കുന്നത് തുടര്‍ന്നാല്‍ അക്കൗണ്ടുകള്‍ നിരോധിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളുമായി മുന്നോട്ടുപോകുമെന്നും വാട്‌സ്ആപ്പ് മുന്നറിയിപ്പ് നല്‍കി.

ജനുവരിയില്‍ ഉപയോക്താക്കളില്‍ നിന്ന് 9,474 പരാതികളാണ് ലഭിച്ചത്. അതില്‍ 239 പരാതികളുടെ അടിസ്ഥാനത്തില്‍ അക്കൗണ്ടുകള്‍ നിരോധിക്കുകയും മറ്റ് പരിഹാര നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ