വാട്ട്സ്ആപ്പ് വീഡിയോ കോളിംഗ് ഇന്ത്യയില്‍ എത്തിയപ്പോള്‍ സന്തോഷിച്ഛവര്‍ക്ക് ഒരു ദുഃഖ വാര്‍ത്ത കൂടി .വീഡിയോ കോളിംഗ് വേണമോ എന്ന ചോദ്യവുമായി ഒരു ലിങ്ക് പലര്‍ക്കും വാട്ട്സ്ആപ്പില്‍ ലഭിക്കുന്നതാണ് പുതിയ ഭീഷണി.
ലിങ്കിൽ ക്ലിക്ക് ചെയ്യുന്ന നിമിഷം ഇത് മറ്റൊരു വെബ് പേജിലേക്കാണ് നിങ്ങളെ കൂട്ടിക്കൊണ്ട് പോവുന്നത്.ഈ പേജ് കണ്ടാൽ ഒരിക്കലും ഒരു സ്പാം ആണെന്ന് മനസ്സിലാവുകയെ ഇല്ല. അവിടെ കാണുന്ന ‘എനേബിൾ’ എന്ന ബട്ടൻ ക്ലിക്ക് ചെയ്യുന്നതോടെ ഈ സേവനം ലഭ്യമാകാൻ മറ്റ് 4 പേരെ കൂടി ഇൻവൈറ്റ് ചെയ്യണം എന്ന സന്ദേശം വരുന്നു.എന്നാൽ ഈ വെബ് പേജിൽ എത്തുമ്പോൾ നമ്മുടെ സ്വകാര്യ വിവരങ്ങൾ അടക്കമുള്ള വിവരങ്ങൾ കൈമാറാനുള്ള വേരിഫിക്കേഷൻ ആപ്പ് അവശ്യപ്പെടുന്നു. ഇതിലൂടെ നമ്മുടെ സ്വകാര്യ വിവരങ്ങളും, മറ്റു രേഖകളും സ്പാമ്മേഴ്‌സിന് ലഭിക്കും .ഇത് നിങ്ങളുടെ ഫോണിലേക്ക് വൈറസുകള്‍ എത്തുവാന്‍ വരെ സാധിക്കുമെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നു. ഇത് തടയാന്‍ വേണ്ടുന്ന കാര്യങ്ങള്‍ ഇവയാണ്.
1. ഇത്തരം ലിങ്കുകള്‍ വന്നാല്‍ ആ ലിങ്കിന്‍റെ ഹാന്‍റില്‍ നോക്കുക https://www.whatsapp.com/ എന്നല്ലെങ്കില്‍ ഒരിക്കലും തുറക്കരുത്
2. വാട്ട്സ്ആപ്പ് വീഡിയോ ഫീച്ചര്‍ ലിങ്കായി ലഭിക്കില്ലെന്ന് അറിയുക
3. ഇത്തരം ലിങ്കുകള്‍ ഷെയര്‍ ചെയ്യാതിരിക്കുക
ഗൂഗിൾ പ്ലേ സ്റ്റോറിലോ, ആപ്പിൾ സ്റ്റോറിലോ പോയി നിങ്ങളുടെ വാട്ട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്താൽ മാത്രം മതി എന്ന് ഓര്‍ക്കുക .