ഈ മാസം അവസാനത്തോടെ ശമ്പള കുടിശിക തന്നില്ലെങ്കിൽ ഏപ്രിൽ ഒന്നു മുതൽ പണിമുടക്കുമെന്ന് ഇന്ത്യയിലെ പ്രമുഖ എയർലൈൻസുകളിലൊന്നായ ജെറ്റ് എയർവേസിലെ പൈലറ്റുമാർ അറിയിച്ചു.
ജെറ്റ് എയർവേയ്സ് രൂക്ഷമായ സാമ്പത്തീക പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പൈലറ്റുമാർ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുകയാണെങ്കില്‍ സര്‍വീസുകളെ മുഴുവന്‍ അത് ബാധിക്കും.
പാട്ടത്തുക നല്കാത്തതിനാൽ ജെറ്റിന്റെ നിരവധി വിമാനങ്ങൾ ഉടമകൾ കഴിഞ്ഞ ദിവസം തിരിച്ചെടുത്തിരുന്നു. ഇതുമൂലം നിരവധി സർവീസുകൾ റദ്ദാക്കി.
ഈ അവസരത്തിൽ നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (എൻഐഐഎഫ്), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എന്നിവയെ ഉപയോഗിച്ച് ജെറ്റിനെ രക്ഷികാനായി സർക്കാരും രംഗത്തെത്തിയിട്ടുണ്ട്.