ഒറ്റ പാട്ടുകൊണ്ടാണ് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ കൊറിയന്‍ ഗായകന്‍ സൈയെ ഓര്‍മയില്ലേ? ഗന്നം സ്റ്റൈല്‍ പാട്ടുകാരന്‍ .265 കോടിയിലധികം ആളുകളാണ് ഗന്നം സ്റ്റൈല്‍ കണ്ടത്.എന്നാല്‍ ഇപ്പോള്‍ അതെല്ലാം പഴയകഥ .ഇപ്പോള്‍ താരം വിസ് ഖലീഫയുടെ സീ യു എഗെയ്ന്‍ എന്ന ഗാനമാണ്.ഗന്നം സ്റ്റൈലിനേക്കാള്‍ വേഗത്തില്‍ യൂട്യൂബില്‍ 200 കോടി വ്യൂവേഴ്‌സിനെ സ്വന്തമാക്കിയിരിക്കുകയ്യാണ് ഈ ഗാനം .
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 6നാണ് വിസ് ഖലീഫയുടെ സീ യു എഗെയ്ന്‍ യുട്യൂബിലെത്തിയത്. ഒരു വര്‍ഷം കൊണ്ട് 2 ബില്യണ്‍ വ്യൂവേഴ്‌സ് എന്ന നേട്ടം ഈ പാട്ട് സ്വന്തമാക്കി. 2012 ജൂലൈ 15നായിരുന്നു ഗന്നം സ്‌റ്റൈലിന്റെ കടന്നുവരവ്. രണ്ടു വര്‍ഷം കൊണ്ടായിരുന്നു ഗന്നം സ്‌റ്റൈല്‍ യുട്യൂബില്‍ ചരിത്രമെഴുതിയത്. ആദ്യമായിട്ടായിരുന്നു ഒരു വീഡിയോ യൂട്യൂബില്‍ ഇത്രയധികം പ്രേക്ഷകരെ നേടുന്നത്.
ജസ്റ്റിന്‍ ഫ്രാങ്ക്‌സ്, ചാര്‍ലീ പുത്, കാമറോണ്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് സീ യു എഗെയ്ന്‍ രചിച്ചത്. നടന്‍ പോള്‍ വാക്കറിന്റെ ഓര്‍മകള്‍ക്കു മുന്‍പില്‍ ചിത്രീകരിച്ച ഫ്യൂരിയസ് സീരിസിന്റെ ഏഴാം പതിപ്പില്‍ ഈ ഗാനം ഉപയോഗിച്ചിരുന്നു. അമേരിക്കയില്‍ ഒരു ദിവസം ഏറ്റവും അധികം പ്രദര്‍ശിപ്പിക്കപ്പെട്ട ഗാനവും ഇതുതന്നെയാണ്. ഇംഗ്ലണ്ടില്‍ ഒരാഴ്ചയില്‍ ഏറ്റവും അധികം പ്രാവശ്യം കണ്ട വീഡിയോ എന്ന റെക്കോര്‍ഡും വിസ് ഖലീഫയുടെ പാട്ടിനാണ്.ഇനി അതൊന്നു കണ്ടു നോക്കാം ..