ഗര്‍ഭപാത്രം ഇല്ലാതെ ജനിച്ച മകള്‍ക്ക് വേണ്ടി അമ്മ ഗര്‍ഭം ധരിച്ചു കുഞ്ഞിന് ജന്മം നല്‍കി. എമ്മ മെല്‍സ് എന്ന 54 കാരിയായ അമ്മയാണ് തന്റെ മകളുടെ മകള്‍ക്ക് ജന്മം നല്‍കിയത്. 31 വയസുള്ള മകള്‍ ട്രെസി സ്മിത്തിന്റെയും 40 വയസുള്ള ഭര്‍ത്താവ് ആദമിന്റെയും ആഗ്രഹം ‘അമ്മ എമ്മ മെല്‍സ് നടത്തി കൊടുക്കുകയായിരുന്നു. മാര്‍ച്ച് മാസം മൂന്നാം ആഴ്ചയോടുകൂടിയാണ് സിസേറിയനിലൂടെ എമ്മ ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. 55കാരിയായ അമ്മയെക്ക ഗർഭം ധരിക്കാനുള്ള ആരോഗ്യ സ്ഥിതി ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഐ വി എഫ് നടത്തിയത്.
15 വയസിനു ശേഷവും മകള്‍ക്ക് ആര്‍ത്തവം ആരംഭിക്കാതായപ്പോൾ ഡോക്ടറെ കാണിച്ച് സ്കാനിംഗ് നടത്തിയപ്പോഴാണ് മകൾക്ക് ഗർഭപാത്രമില്ലെന്ന സത്യം കണ്ടെത്തുന്നത്.എന്നാൽ ഇവര്‍ക്ക് ഫലോപിയന്‍ ട്യൂബും ഓവറിയും ഉണ്ടായിരുന്നു. Mayer-Rokitansky-Küster-Hauser Syndrome (MRKH) എന്ന രോഗവസ്ഥയാണ് ഇതിനു കാരണം. 16-ാം വയസില്‍ ട്രെസിക്ക് രോഗം സ്ഥിരീകരിച്ചു.
ഈ രോഗാവസ്ഥയുള്ള സ്ത്രീകളുടെ യോനിയും ഗര്‍ഭപാത്രവും വളര്‍ച്ചയെത്താത്ത അവസ്ഥയിലായിരിക്കും. എന്നിരുന്നാലും ഇവരുടെ ജനനേന്ദ്രിയം സ്വാഭാവികമായ രീതിയിലായിരിക്കും. 15 വയസില്‍ ട്രെസിക്ക് അമ്മയാകാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതിനു പിന്നാലെ ‘അമ്മ മകൾക്ക് വാക്കുനല്കി അമ്മയാകേണ്ട ഘട്ടം വരുമ്പോൾ താൻ സഹായിക്കുമെന്ന്. അന്ന് കൊടുത്ത വാക്ക് ആ ‘അമ്മ ഭംഗിയായി നിറവേറ്റിയിരിക്കയാണ്.
സ്വന്തം അമ്മ തന്നെ തന്റെ കുഞ്ഞിന് ജന്മം നല്‍കിയത് അവിസ്മരണിയമായിരുന്നു എന്ന് ഇവര്‍ പറയുന്നു. മകള്‍ക്കു വേണ്ടി ഇങ്ങനെ ചെയ്യാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് എമ്മയും പറയുന്നു.