മുംബൈ: താനെ റെയിൽവേ സ്റ്റേഷനിലെ വൺ റുപ്പി ക്ലിനിക്കിൽ യുവതി കുഞ്ഞിന് ജന്മം നൽകി. കൊങ്കൺ കന്യ എക്സ്പ്രസിൽ മുംബൈയിലേക്ക് വരികയായിരുന്ന പൂജ ചൗഹാൻ എന്ന പെൺകുട്ടിയാണ് യാത്രാമദ്ധ്യേ പ്രസവ വേദനയെ തുടർന്ന് താനെ സ്റ്റേഷനിലെ വൺ റുപീ ക്ലിനിക്കിൽ ആൺകുട്ടിക്ക് ജൻമം നൽകിയത്.
യാത്രക്കിടെ പ്രസവ വേദന വന്ന യുവതിയെ ക്ലിനിക്കിൽ എത്തിക്കാൻ സ്റ്റേഷൻ മാസ്റ്റർ ആണ് നിർദ്ദേശം നൽകിയത്. സുഖപ്രസവമായിരുന്നു.2017ലാണ് മഹാരാഷ്ട്ര സർക്കാർ വൺ റുപ്പി ക്ലിനിക്ക് പദ്ധതിക്ക് തുടക്കമിടുന്നത്.
സംസ്ഥാനത്തിന്റെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവർക്കായാണ് വൺ റുപ്പി ക്ലിനിക്ക്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്ലിനിക്ക് വലിയ ആശ്വാസമാണ് യാത്രക്കാർക്ക് പകരുന്നത്. ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് താനെ റെയിൽവേ സ്റ്റേഷനിലെ വൺ റുപ്പി ക്ലിനിക്കിൽ കുഞ്ഞ് ജനിക്കുന്നത്.