കടൽക്കൊള്ളക്കാരന്റെ പ്രേതത്തെ വിവാഹം കഴിച്ചു; വിവാഹബന്ധം വേർപെടുത്തിയതിനെത്തുടർന്ന് കൊലപാതകഭീഷണി

കടൽക്കൊള്ളക്കാരന്റെ പ്രേതത്തെ വിവാഹം കഴിച്ചു;  വിവാഹബന്ധം വേർപെടുത്തിയതിനെത്തുടർന്ന് കൊലപാതകഭീഷണി
1_PAY-Amanda_Spirit_Wedding_2_TRIANGLENEWS

കടൽക്കൊള്ളക്കാരന്റെ പ്രേതത്തെ വിവാഹം കഴിച്ചെന്ന് അവകാശപ്പെടുന്ന അമാൻഡ് തെയ്ഗു എന്ന യുവതി,  വിവാഹബന്ധം വേർപെടുത്തിയതിനെത്തുടർന്ന്  പ്രേതം തനിക്ക് നേരെ കൊലപാതകഭീഷണി മുഴക്കിയെന്ന വിചിത്രവാദവുമായിപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. യുവതിയുടെ ഈ വിചിത്ര വിവാദം രാജ്യാന്തര മാധ്യമങ്ങളെല്ലാം തന്നെ ഏറ്റെടുത്തിരിക്കയാണിപ്പോൾ

2016ലാണ് ഇവർ ഹെയ്ത്തിൽ 1700ൽ ജീവിച്ചിരുന്ന ജാക്ക് എന്ന കടൽക്കൊള്ളക്കാരന്റെ പ്രേതത്തെ കല്യാണം കഴിച്ചതായി അവകാശ വാദം ഉന്നയിക്കുന്നത്.സാധാരണ ദമ്പതികളെപ്പോലെ തന്നെ പ്രേതവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നുവെന്നും ഇവർ പറയുന്നു. എന്നാൽ അതിന് ശേഷം ഇവരുടെ ആരോഗ്യസ്ഥിതി മോശമായി. അമാൻഡ് ഇത് ഗൗരവമായി എടുത്തില്ല.

എന്നാൽ ഇവരുടെ വളർത്തുനായ തോബി മരിച്ചതോടെ ജാക്കിന്റെ സാന്നിധ്യം പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് മൂന്നാഴ്ചയോളം ഇവർ ലൈംഗിക ബന്ധം ഉപേക്ഷിച്ചു. ഇതോടെ ഇവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും ചെയ്തു. പിന്നീട്  വീണ്ടും  ആരോഗ്യ പ്രശ്നങ്ങൾ വന്നതോടെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് സെർപിസ് എന്ന രോഗമാണെന്ന് തിരിച്ചറിയുന്നത്. ഇതിന് ശസ്ത്രക്രിനടത്തി. ശസ്ത്രക്രിയക്ക് മുന്നോടിയായി വിവാഹമോതിരം ഊരിമാറ്റിയതോടെ ജാക്കുമായുള്ള അദൃശ്യബന്ധം അവസാനിച്ചു.

എന്നാലിപ്പോൾ ബന്ധം അവസാനിപ്പിച്ചതിന് ജാക്കിന്റെ പ്രേതം തനിക്ക് നേരെ വധഭീഷണി മുഴക്കുകയാണെന്ന് ഇവർ പറയുന്നു. തവുമൊത്തുള്ള ജീവിതത്തെക്കുറിച്ച് ഒരു പുസ്തകവും ഇവർ എഴുതിയിട്ടുണ്ട്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു