ഒരുതവണപോലും ലൈംഗികബന്ധത്തിലേർപ്പെട്ടില്ല; സ്വന്തം കുഞ്ഞെന്ന സ്വപ്നം സാക്ഷാത്കരിച്ച് ദമ്പതികൾ

0

സ്വന്തമായൊരു പൊന്നോമനയെ താലോലിക്കാൻ കൊതിക്കാത്തവരായി ആരും തന്നെ കാണില്ല. സ്വന്തം കുഞ്ഞിനെ താലോലിക്കാനും മുലയൂട്ടാനും കഴിയില്ലെന്ന് കരുതിയ ഒരു യുവതിയുടെ സ്വപ്നം ഇതാ പൂവണിഞ്ഞിരിക്കയാണ്.

ലൈംഗിക ബന്ധം അസാധ്യമാക്കുന്ന വജൈനിസ്മസ് എന്ന അപൂർവ്വ രോഗത്തിനിരയായ മഹാരാഷ്ട്രക്കാരി രേവതി ബോർഡാവെക്കറിനും ഭർത്താവിനുമാണ് ഇപ്പോൾ സ്വന്തം കുഞ്ഞുപിറന്നിരിക്കുന്നത്. മനുഷ്യസ്പർശമേറ്റാൽ ലൈംഗികാവയവം ചുരുങ്ങിപ്പോകുന്ന അവസ്ഥയാണ് വജൈനിസ്മസ്. ഇതുമൂലം രേവതിയും ഭർത്താവും ഒരു തവണപോലും ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടില്ല.

ഭർത്താവിനോട് തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞ് 25ഞ്ചാം വയസ്സിലാണ് രേവതി വിവാഹം കഴിച്ചത്. അതുകൊണ്ട് തന്നെ ലൈംഗികബന്ധത്തിന് ഭർത്താവ് നിർബന്ധിച്ചിരുന്നില്ല. ഐവിഎഫിന്റെ സമയത്ത് ലൈംഗിക ബന്ധത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇരുപത്തിരണ്ടാംവയസിൽ ടാംപൻ ഉപയോഗിക്കാൻ ശ്രമിച്ചപ്പോഴാണ് ശരീരത്തിന്റെ ഈ പ്രത്യേക അവസ്ഥയെക്കുറിച്ച് തിരിച്ചറിയുന്നത്.

പിന്നീട് ഭാവി ജീവിതത്തെ കുറിച്ചുള്ള ആശങ്കയും ആകുലതകളും ഒരുപാട് തന്നെ വേട്ടയാടിയെന്നും. ഒടുവിൽ തന്റെ അവസ്ഥ തുറന്നു പറയാനും മനസിലാക്കാനും കഴിവുള്ള ജീവിത പങ്കാളിയെത്തന്നെ കിട്ടിയെന്നും രേവതി പറഞ്ഞു. വളരെ അപൂർവ്വമായാ രോഗാവസ്ഥയായതുകൊണ്ടുതന്നെ ഏറെ അൽഭുതത്തോടെയാണ് ഇവരുടെ പ്രസവത്തെ ശാസ്ത്രലോകം കാണുന്നത്. പ്രസവശേഷം തന്റെ അവസ്ഥയ്ക്ക് മാറ്റം വന്നുകാണുമെന്നും സാധാരണജീവിതം സാധ്യമാകുമെന്നുമുള്ള പ്രതീക്ഷയിലാണ് രേവതി.