അമേരിക്കൻ സ്വദേശിനിയായ ഫറാ ഹൈനസ് എന്ന യുവതി
അഞ്ച് വർഷങ്ങൾ കൊണ്ട് 2013 മോഡൽ ഹ്യൂണ്ടായ് എലാൻട്രയിൽ സഞ്ചരിച്ചത് 10 ലക്ഷം മൈലുകളാണ് (ഏകദേശം 16,09,344 കിലോമീറ്റർ). ഫറാ ഹൈനസ് ഒരു ഡെലിവറി ഡ്രൈവറാണ്. ഇതറിഞ്ഞ ഹ്യുണ്ടായ് കമ്പനി യുവതിക്ക് ഒരു പുതിയ കാറാണ് സമ്മാനമായി നൽകിയത്.
ഓരോ വർഷവും രണ്ട് ലക്ഷം മൈലുകൾ ( 3.2 ലക്ഷം കിലോമീറ്റർ) ആണ് ഇവർ വാഹനമോടിച്ചത്. രണ്ട് ആഴ്ച്ചകൾ കൂടുമ്പോൾ വാഹനത്തിന്റെ ഓയിൽ മാറ്റാൻ ഇവർ പ്രത്യേകം ശ്രദ്ധിക്കും. റിപ്പോർട്ടുകൾ അനുസരിച്ച് 14,000 മൈലാണ് അമേരിക്കക്കാർ ഒരു വർഷം വാഹനമോടിക്കുന്നത്. അങ്ങനെയാണെങ്കിൽ ശരാശരി ഡ്രൈവറെക്കാൾ 14 മടങ്ങ് കൂടുതൽ ഫറ ഇപ്പോൾ തന്നെ ഓടിച്ചു കഴിഞ്ഞിരിക്കുകയാണ്.