ടിക് ടോക്ക് പ്രണയം: ഭര്‍ത്താവിനേയും രണ്ട് മക്കളേയും ഉപേക്ഷിച്ചുപോയ യുവതിയും കാമുകനും പിടിയില്‍

ടിക് ടോക്ക് പ്രണയം: ഭര്‍ത്താവിനേയും രണ്ട് മക്കളേയും ഉപേക്ഷിച്ചുപോയ യുവതിയും കാമുകനും പിടിയില്‍
tik-tok-love

പോത്തന്‍കോട്: മ്യൂസിക് വീഡിയോ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിലൂടെയുള്ള പരിചയം പ്രണയമായതോടെ ഭര്‍ത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച്‌ ഒളിച്ചോടിയ യുവതിയേയും കാമുകനെയും പോലീസ് അറസ്റ്റു ചെയ്തു. വട്ടപ്പാറ വേറ്റിനാട് സ്വദേശി അഞ്ജു (28), കാഞ്ഞിരപ്പള്ളി സ്വദേശി സരുണ്‍ (24) എന്നിവരാണ് പിടിയിലായത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു.

യുവതിയെ കാണാനില്ലെന്ന് അമ്മയും ഭർത്താവും വട്ടപ്പാറ പൊലീസിൽ നൽകിയ പരാതിയിലായിരുന്നു അന്വേഷണം. സ്ഥിരമായി യുവതി ടിക് ടോക് ഉപയോഗിക്കുമായിരുന്നുവത്രെ. ആറു മാസം മുൻപാണ് സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായ സരുണുമായി അടുക്കുന്നത്.

ഈ അടുപ്പം പ്രണയത്തിലേക്കു വഴിമാറി. കഴിഞ്ഞ മാസം 28ന് ഭർത്താവ് ജോലിക്ക് പോയ സമയം നോക്കി യുവതി മക്കളെ വീടിനുള്ളിലാക്കിയ ശേഷം കാമുകനെ കാണാനായി കോട്ടയത്തെത്തി. ഇവിടെ വച്ചാണ് സരുണിനെ ആദ്യമായി നേരിൽ കാണുന്നതും. മൊബൈൽ വഴിയുള്ള പൊലീസിന്റെ അന്വേഷണത്തിലാണ് ഇരുവരും ബെംഗളൂരുവിൽ എത്തിയതായി വിവരം ലഭിക്കുന്നത്. തുടർന്ന് വിളിച്ചു വരുത്തുകയായിരുന്നു.

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ