ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്: ജമൈക്കയുടെ ഷെല്ലി ആന്‍ഫ്രേസര്‍ വേഗതയേറിയ വനിതാ താരം

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്: ജമൈക്കയുടെ ഷെല്ലി ആന്‍ഫ്രേസര്‍ വേഗതയേറിയ വനിതാ താരം
shelly

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ വേഗറാണിയായി ജമൈക്കയുടെ ഷെല്ലി ആന്‍ഫ്രേസര്‍. ഇന്നലെ നടന്ന 100 മീറ്റര്‍ ഓട്ടത്തില്‍ 10.71 സെക്കന്‍ഡുകൊണ്ട് ലക്ഷ്യം താണ്ടിയാണ് ഷെല്ലി ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്. സെമി ഫൈനലില്‍ 10.81 സെക്കന്‍ഡും ആദ്യ റൗണ്ടില്‍ 10.80 സെക്കന്‍ഡുമായിരുന്നു 32 കാരിയായ ഷെല്ലി ആന്‍ഫ്രേസര്‍ കുറിച്ച സമയം. എട്ടാം ലോക കിരീടമാണ് ആന്‍ഫ്രേസര്‍ നേടുന്നത്. ഇതോടെ നൂറ് മീറ്ററില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ മെഡല്‍ നേടുന്ന വനിതാ താരമെന്ന ബഹുമതി ആന്‍ഫ്രേസര്‍ സ്വന്തമാക്കി.

ബ്രിട്ടന്‍റെ ദിന ആഷര്‍ സ്മിത്തിനാണ് വെള്ളി. 10.83 സെക്കന്‍റില്‍ ഓടിയെത്തിയ ദിന ഏറ്റവും വേഗതയേറിയ ബ്രിട്ടീഷുകാരിയെന്ന ബഹുമതിയും സ്വന്തമാക്കി. നിലവിലെ രണ്ടാം സ്ഥാനക്കാരിയായിരുന്ന ഐവറികോസ്റ്റിന്‍റെ മരിയ ഹോസെ ടാലൂവിനാണ് വെങ്കലം. 10.90 സെക്കന്‍റിലാണ് മരിയ ഓടിയെത്തിയത്. അതേസമയം ജമൈക്കയുടെ മറ്റൊരു സ്വര്‍ണ പ്രതീക്ഷയായിരുന്ന നിലവിലെ ഒളിമ്പിക് മെഡല്‍ ജേത്രി എലൈന്‍ തോംസണ്‍ നാലാം സ്ഥാനത്തേക്ക് പോയി.

Read more

നിതിൻ രാജിന്‍റെ മരണം; ഡോ. റാമിനെ കോളെജിൽ നിന്ന് പുറത്താക്കി

നിതിൻ രാജിന്‍റെ മരണം; ഡോ. റാമിനെ കോളെജിൽ നിന്ന് പുറത്താക്കി

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്‍റൽ കോളജ് വിദ്യാർഥി ആർ.എൽ. നിതിൻരാജിന്‍റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകൻ ഡോ.എം.കെ. റാമിനെ പുറത്താ

അനുമതിയില്ലാതെ റോഡ് ഷോ; നടൻ വിജയ്ക്കെതിരേ കേസ്

അനുമതിയില്ലാതെ റോഡ് ഷോ; നടൻ വിജയ്ക്കെതിരേ കേസ്

ചെന്നൈ: തമിഴക വെട്രി കഴകം അധ‍്യക്ഷനും നടനുമായ വിജയ്ക്കെതിരേ കേസെടുത്തു. അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതിന് ചെന്നൈ മാമ്പലം പൊലീസാണ് ഇത്

പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം; അതിജീവിതയെ സ്വാധീനിക്കാൻ പാടില്ലെന്ന് കർശന ഉപാധി

പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം; അതിജീവിതയെ സ്വാധീനിക്കാൻ പാടില്ലെന്ന് കർശന ഉപാധി

പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം.ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം തേടി സുപ്രീംകോടതി സമീപിച്ചിരു