വേൾഡ് മലയാളീ ഫെഡറേഷൻ ടോഗോ യൂണിറ്റ്‌ രൂപീകരിച്ചു

വേൾഡ് മലയാളീ ഫെഡറേഷൻ ടോഗോ യൂണിറ്റ്‌ രൂപീകരിച്ചു
6757c7d9-1b88-4452-8997-4eecaddce24f-1.jpg

പശ്ചിമ ആഫ്രിക്കൻ രാജ്യമായ ടോഗോയിൽ വേൾഡ് മലയാളീ ഫെഡറേഷന്റെ പുതിയ യൂണിറ്റ് നിലവിൽ വന്നു. 2019 ഏപ്രിൽ എട്ടാം തിയതി രാത്രി 7:30 ന് ടോഗോയുടെ തലസ്ഥാനമായ ലോമെയിൽ കോർഡിനേറ്റർ ആയ ശ്രീ റജീഫ് അബ്ദുൽ കരിം ന്റെ അധ്യക്ഷതയിൽ തുടങ്ങിയ യോഗത്തിൽ WMF ഗ്ലോബൽ ചെയർമാൻ ശ്രി പ്രിൻസ് പള്ളിക്കുന്നേൽ ഉത്ഘാടനം നിർവഹിച്ചു.

ഫാദർ ബിനു പോൾ, ഫാദർ ജോളി ആൽബർട്ട് എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് നാഷണൽ കമ്മിറ്റി അംഗങ്ങളെ കോർഡിനേറ്റർ പ്രഖ്യാപിച്ചു. ശ്രി പ്രിൻസ് പള്ളിക്കുന്നേൽ WMF ഉത്ഭവത്തെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. സംഘടനയുടെ തുടർന്നുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കുചേരുവാൻ അഭ്യർത്ഥിച്ചു. പ്രസിഡന്റ് ശ്രീ സതീഷ് ടി നായർ, സെക്രെട്ടറി ശ്രീ ഗിരീഷ് ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ് ശ്രീമതി സിന്ധു ബിജു, ചാരിറ്റി കോഓർഡിനേറ്റർ ശ്രീ കൃഷ്ണദാസ് തൈവളപ്പിൽ എന്നിവർ സംഘടനയുടെ ഭാവി പരിപാടികളെ കുറിച്ച് വിശദീകരിച്ചു. യോഗത്തെ തുടർന്നുള്ള ഭക്ഷണസത്കാരത്തിൽ എല്ലാവരും പങ്കെടുത്തു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു