ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിംഗ് റോഡ് ടണൽ നോർവേയില്‍ തയ്യാറാകുന്നു

0

ലാന്റ് ഓഫ് മജസ്റ്റിക് എന്നു വിശേഷണമുള്ള നോർവെ പൊതുവേ അറിയപെടുന്നത് തന്നെ പ്രകൃതി രമണീയത കൊണ്ട് കൂടിയാണ് .പ്രകൃതിയെ എല്ലാ നൈര്‍മല്യത്തോട് കൂടി പരിപാലിക്കുന്നതിലും നോർവീജിയൻ ജനത മുന്നില്‍ തന്നെയാണ് . ഇപ്പോള്‍ പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള മറ്റൊരു വികസനത്തിലൂടെ ലോക ശ്രദ്ധ നേടിയിരിക്കുകയാണ് നോര്‍വേ . എന്താണെന്നോ ?ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിംഗ് റോഡ് ടണൽ നിര്‍മിക്കുകയാണ് നോര്‍വേ .തീരപ്രദേശൻ യാത്രകൾ ദുസഹമായതിനാൽ  ആണ് സമുദ്രാന്തർഭാഗത്തായി റോഡ് തുരങ്കം നിർമ്മിക്കാനുള്ള പദ്ധതിക്ക്  നോർവീജിയൻ ഭരണസമിതി തുടക്കമിട്ടിരിക്കുന്നത് .

ലോകത്തിലെ ആദ്യത്തേതും അതുപോലെ ഏറ്റവും വലുപ്പമേറിയതുമായിരിക്കും ഫ്ജോർഡ് ഉൾക്കടലിൽ നിർമിക്കുന്ന ഈ റോഡ് തുരങ്കം. 2035ഓടുകൂടി റോഡ് തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നാണ് കരുതുന്നത് .ചെങ്കുത്തായ ചെരിവുകൾ ഉള്ള കുന്നുകളലാൽ ചുറ്റപ്പെട്ട ആഴം കൂടിയ ഇടുങ്ങിയ ഉൾക്കടലുകളെയാണ് ഫ്ജോർഡ് എന്നുവിളിക്കുന്നത്. ഫ്ജോർഡിന്റെ ഉൾഭാഗത്തായാരിക്കും ഫ്ലോട്ടിംഗ് റോഡ് ടണൽ നിർമിക്കുക . നോർവെയിലെ ഭൂപ്രകൃതി കാരണം സാധാരണ പാലങ്ങൾ പണിയാനുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്തപ്പോൾ എന്തെകൊണ്ടും വെള്ളത്തിനടിയിൽ കൂടിയുള്ള പാതയായിരിക്കും ഉത്തമം എന്നതിലാണ് ഫ്ജോർഡിൽ റോഡ് തുരങ്കങ്ങൾ നിർമിക്കാമെന്ന നിഗമനത്തിലെത്തിയത്.

നിലവിൽ നോർവീജിയൻ തീരപ്രദേശങ്ങളിലെ ആളുകൾ കൂടുതലായും ബോട്ടുകളേയാണ് ആശ്രയിച്ചുവരുന്നത്. ഇത് കൂടുതൽ സമയമെടുക്കന്നതിനാലും യാത്രയ്ക്ക് ചില അസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനാലുമാണ് കടലിനടിയിൽ കൂടി പൊങ്ങികിടക്കുന്ന തരത്തിൽ റോഡ് തുരങ്കങ്ങൾ നിർമിക്കാൻ പദ്ധതിയിട്ടത് .നോർവയുടെ തെക്കൻ പ്രവശ്യയായ ക്രിസ്റ്റ്യൈൻസാന്റിൽ നിന്നും വടക്ക് ട്രോൺദെമിലേക്കുള്ള 680 മൈൽ യാത്രയ്ക്ക് ചുരുങ്ങതിയത് 21മണിക്കൂറെങ്കിലും വേണ്ടിവരും.ഫ്ലോട്ടിംഗ് ടണൽ വരുന്നതോടെ യാത്രസമയം പകുതിയായി വെട്ടിചുരുക്കാൻ കഴിയുമെന്നാണ് നോർവീജിയൻ പബ്ലിക് റോഡ് അഡ്മിനിസ്ട്രേഷന്റെ കണക്ക്കൂട്ടൽ.

ജലോപരിതലത്തിൽ നിന്ന് 20-30 മീറ്റർ താഴ്ചയിൽ വലിയ കോണക്രീറ്റ് ട്യൂബുകൾ ഉപയോഗിച്ചാണ് തുരങ്ക നിർമാണം നടത്തുന്നത്.ഓരോ ട്യൂബിനും വാഹനങ്ങൾക്കായി ഇരുവരി പാത പണിയാൻതക്ക വ്യാപ്തിയുണ്ടായിരിക്കും. രണ്ടു തുരങ്കങ്ങളിലായി ഒറ്റ ദിശയിലേക്കുള്ള ഗതാഗതമായിരിക്കും സജ്ജമാക്കുക.2035ഓടുകൂടി നിർമാണം പൂർത്തിയാക്കുന്ന ഈ പാതയ്ക്ക് 25ബില്ല്യൺ ഡോളറാണ് നിർമാണചിലവായി കണക്കാക്കുന്നത്.