ഏറ്റവും വലിയ ആഡംബര കപ്പല്‍ കന്നിയാത്രയ്ക്കൊരുങ്ങി

0

'ഹാര്‍മണി ഓഫ് ദ സീസ്', 362 മീറ്റര്‍ നീളവും, 66 മീറ്റര്‍ വീതിയും, 2,27,700 ടണ്‍ ഭാരവുമുള്ള ഉള്ള ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പല്‍ കന്നി വിനോദ യാത്രയ്ക്കായ്‌ ഒരുങ്ങുന്നു. റോയല്‍ കരീബിയന്‍ ക്രൂസ് കമ്പനിയ്ക്ക് എസ് ടി എക്സ് ഫ്രാന്‍സ് ഇന്ന് കപ്പല്‍ കൈമാറി.
 
ഫ്രാന്‍സില്‍ വച്ച് നിര്‍മ്മിച്ച കപ്പല്‍ കാലാവസ്ഥ അനുവദിക്കുകയാണെങ്കില്‍ വരുന്ന ഞായര്‍ ലണ്ടനിലേക്ക് തിരിക്കും. മെയ്‌ ഇരുപത്തി രണ്ടിനു ബാഴ്സിലോണയിലേക്കാണ് കന്നിയാത്ര. ഒരു ബില്ല്യണ്‍ യൂറോ ആണ് നിര്‍മ്മാണ ചിലവ്. പതിനാറ് പാസഞ്ചര്‍ ഡക്കുകള്‍ ഉള്ള കപ്പലില്‍ ആറായിരത്തിലധികം യാത്രക്കാര്‍ക്ക് സഞ്ചാരിക്കാവുന്നതാണ്.   രണ്ടായിരത്തോളം കപ്പല്‍ ജോലിക്കാര്‍ അടങ്ങിയ കപ്പല്‍ എല്ലാവിധ സുഖസൗകര്യങ്ങളോട് കൂടിയതുമാണ്. ലോകത്തിലെ ഏറ്റവും വലിയ കപ്പലായ 'ഒയാസിസ്‌ ഓഫ് ദി സീസ്' നിര്‍മ്മിച്ച റോയല്‍ കരീബിയന്‍ ക്രൂസ് ലിമിറ്റഡിന്റെ തന്നെ ആണ് ഹാര്‍മണി ഓഫ് ദി സീസും. ഗോള്‍ഫ്, കാസിനോ, ത്രീഡി തിയേറ്റര്‍, പ്ലേ ഗ്രൗണ്ട്,  12,000 തരത്തിലുള്ള ചെടികള്‍ നിറഞ്ഞ പാര്‍ക്ക്, ഇന്റര്‍നെറ്റ്‌ തുടങ്ങി പല വിധ സൗകര്യങ്ങളും ഹാര്‍മണി ഓഫ് ദി സീസില്‍ സഞ്ചാരികള്‍ക്കായ് ഒരുക്കിയിട്ടുണ്ട്.