എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഗഫൂർ അറയ്ക്കൽ അന്തരിച്ചു

എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഗഫൂർ അറയ്ക്കൽ അന്തരിച്ചു
5bd5ff5661.jpg

കോഴിക്കോട്: പുതിയ പുസ്തകത്തിന്‍റെ പ്രകശനം നടക്കാനിരിക്കെ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഗഫൂർ അറയ്ക്കൽ (57) അന്തരിച്ചു. അർബുദബാധിതനായി കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'ദ കോയ' എന്ന പുസ്തകത്തിന്‍റെ പ്രകശനം ഇന്ന് വൈകീട്ട് നടക്കാനിരിക്കെയായിരുന്നു വിയോഗം. ജനശതാബ്ദി, കോട്ടയം തുടങ്ങിയ സിനിമകളുടെ രചനയും 2015ൽ പുറത്തിറങ്ങിയ "ലുക്കാച്ചുപ്പി" എന്ന സിനിമയുടെ തിരകഥാകൃത്തുമാണ്.

അമീബ ഇര പിടിക്കുന്നതെങ്ങനെ, നിദ്ര നഷ്ടപ്പെട്ട സൂര്യന്‍ എന്നീ കവിത സമാഹരങ്ങളും, ഒരു ഭൂതത്തിന്‍റെ ഭാവിജീവിതമെന്ന നോവലും, 1001 രാവുകളുടെ പുനരാഖ്യാനമായ ഷഹറസാദ് പറഞ്ഞ നർമ്മകഥകൾ, നക്ഷത്രജന്മം, അരപ്പിരി ലൂസായ കാറ്റാടി യന്ത്രം, ഹോത്തൂസുകളുടെ ചോമി, രാത്രിഞ്ചാരനായ ബ്രാഞ്ച് സെക്രട്ടറി എന്നിവയാണ് പുസ്തകങ്ങൾ.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു