അപകടനില കടന്ന് യമുനയിലെ ജലനിരപ്പ്; ജാഗ്രതാ നിര്‍ദേശം

അപകടനില കടന്ന് യമുനയിലെ ജലനിരപ്പ്; ജാഗ്രതാ നിര്‍ദേശം
image-_2__1

ന്യൂഡൽഹി: യമുനാ നദിയിൽ ജലനിരപ്പ് ഉയരുന്നു. അപകടനിലയും പിന്നിട്ട് നദി ഒഴുകുന്നതായി എ.എൻ.ഐ. റിപ്പോർട്ട് ചെയ്യുന്നു. പ്രളയനിവാരണ വകുപ്പിന്റെ കണക്ക് പ്രകാരം 205.33 മീറ്ററായിരുന്നു തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്ക് യമുന നദിയിലെ ജലനിരപ്പ്.

ഹരിയാണ ഹത്‌നികുണ്ഡ് അണക്കെട്ടില്‍ നിന്ന് വെള്ളം നിരന്തരം തുറന്നു വിടുകയാണ്. ഇതോടെയാണ് ജലനിരപ്പ് ഉയർന്നു തുടങ്ങിയത്. യമുന നദിയിലെ ജലനിരപ്പ് ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പ്രളയ സാധ്യത മുന്നറിയിപ്പ് നൽകിയിരുന്നു.

'നിലവിലുള്ള സാഹചര്യം നേരിടാൻ ഡൽഹി സർക്കാർ എല്ലാ ഒരുക്കങ്ങളും സജ്ജമാക്കിയതായി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. 206 മീറ്ററിന് മുകളിൽ ജലനിരപ്പ് എത്തിയാൽ ജനങ്ങളെ ഒഴിപ്പിച്ച് തുടങ്ങും. ഇതിനായി ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. ജൂലൈ 11ഓടെ ജലനിരപ്പ് 205 മീറ്റർ പിന്നിടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും, ഹരിയാണയിൽ നിന്ന് കൂടുതൽ വെള്ളം തുറന്നു വിട്ടതോടെ നേരത്തെ തന്നെ ജലനിരപ്പ് ഉയരുകയായിരുന്നു'- അദ്ദേഹം പറഞ്ഞു.

Read more

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്