ഇഷ്ടപ്പെട്ട സിനിമാ സീനുകളില്‍ ഇനി സ്വന്തം മുഖം ചേര്‍ക്കാം; തരംഗമായി സാവോ ആപ്പ്

0

ഇഷ്ടപ്പെട്ട സിനിമാ സീനുകളില്‍ സ്വന്തം മുഖം ചേർക്കാൻ കഴിയുന്ന സാവോ (zao) എന്ന ആപ്ലിക്കേഷനാണ് ചൈനയില്‍ അതിവേഗം ജനശ്രദ്ധപിടിച്ചുപറ്റിയത്. ഈ ഡീപ്പ് ഫെയ്ക്ക് ആപ്പ് ചൈനയിലിപ്പോള്‍ വൈറലാണ്. ഇപ്പോള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ ആപ്പ് ലഭിക്കൂ. ഉപയോക്താക്കള്‍ അവരുടെ മുഖചിത്രം ആപ്പില്‍ അപ് ലോഡ് ചെയ്തതിന് ശേഷം അവര്‍ക്കിഷ്ടപെട്ട സിനിമാ സീനുകള്‍ തിരഞ്ഞെടുക്കാം. വെറും എട്ട് സെക്കന്‍റില്‍ ഈ സിനിമാ സീനിലെ കഥാപാത്രങ്ങള്‍ക്ക് നിങ്ങളുടെ മുഖമായിമാറും.

ടൈറ്റാനിക് പോലെയുള്ള പല സൂപ്പര്‍ഹിറ്റ് സിനിമികളിലേയും ഗെയിം ഓഫ് ത്രോണ്‍സ് പോലുള്ള പരമ്പരകളിലേയും രംഗങ്ങളില്‍ സാവോ ആപ്പ് പരീക്ഷിച്ച രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ -പ്രചരിക്കുന്നുണ്ട്.അടുത്തിടെ ആളുകളെ നഗ്നരായി കാണുന്നതിനുള്ള ചില ഡീപ്പ് ഫെയ്ക്ക് ആപ്ലിക്കേഷനുകള്‍ വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. വ്യാജ പോണ്‍ വീഡിയോകളും മറ്റും സൃഷ്ടിക്കപ്പെടുമെന്ന ആശങ്കയും ഇത് സംബന്ധിച്ച് ഉയരുകയുണ്ടായി.

എന്നാല്‍ അനുവാദമില്ലാതെ വ്യാജ വീഡിയോകള്‍ നിര്‍മിക്കാന്‍ സാവോ ആപ്പില്‍ സാധിക്കില്ല. അതായത് സ്വന്തമായി വീഡിയോകള്‍ അപ്ലോഡ് ചെയ്ത് അതില്‍ മുഖം ചേര്‍ക്കാന്‍ ആളുകള്‍ക്ക് സാധിക്കില്ല.