സിംഗപ്പൂരിലെ ഇന്ത്യക്കാരായ 13 നിര്‍മാണ തൊഴിലാളികള്‍ക്ക് സിക വൈറസ് ബാധയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് വൈറസ് ബാധയെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.തൊഴിലാളികളില്‍ നടത്തിയ രക്തപരിശോധനയിലാണ് വൈറസ് സാന്നിധ്യം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.
ഇത് വരെ 34 രാജ്യങ്ങളില്‍ സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ലു.എച്ച്.ഒ.) സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ ഉപ ഭൂഖണ്ഡത്തിലും കരീബിയന്‍ രാജ്യങ്ങളിലുമാണ് രോഗബാധ കൂടുതലായി കണ്ടെത്തിയത്.ഒരു ഏഷ്യന്‍ രാജ്യത്ത് ആദ്യമായാണ് സിക റിപ്പോര്‍ട്ട് ചെയ്യപെട്ടിരിക്കുന്നത് .രാജ്യം ഇതിനെതിരെ ഉള്ള പ്രതിരോധ നടപടികള്‍ കൈകൊണ്ടിട്ടുണ്ട് എന്ന് സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഷിയെൻ ലൂംഗ് അറിയിച്ചു.