രജിത് കുമാര്‍ ഒളിവില്‍ത്തന്നെ: കേസില്‍ പതിമൂന്ന് പേര്‍ അറസ്റ്റില്‍

Share

കൊച്ചി: ബിഗ്ബോസ് താരം രജിത് കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആരാധാകര്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍.  കൊറോണ ബാധയുടെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങള്‍ മറികടന്ന് കൊണ്ടാണ് രജിത് കുമാറിന് കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയത്. കേസില്‍ പതിനൊന്ന് പേര്‍കൂടി അറസ്റ്റില്‍. കേസില്‍ രണ്ട് പേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കേസില്‍ മുഖ്യപ്രതിയായ രജിത് കുമാര്‍ ഒളിവില്‍ തുടരുകയാണ്. രജിത്തിന്റെ ആലുവയിലേയും ആറ്റിങ്ങലിലെയും വീടുകളില്‍ പോലീസ് റെയ്ഡ് നടത്തി.

വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് രജിതിനെ സ്വീകരിക്കാന്‍ വരികയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത മുഴുവന്‍ ആളുകളേയും തിരിച്ചറിയാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. പരിപാടിക്ക് എത്ര പേരുണ്ടെങ്കിലും അവരെയെല്ലാം അറസ്റ്റ് ചെയ്യാനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. നാടിനാകെ അപമാനം സൃഷ്ടിച്ച ഈ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി. കൊച്ചിയില്‍ കോവിഡ് 19 അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

Read more

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം

തിരുവനന്തപുരം: CDITൽ വിജിലൻസ് അന്വേഷണം. പത്തുവർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം. പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ശശി തരൂർ എം

ഭൂകമ്പം വന്നാലും ഉറങ്ങുമോ? ജപ്പാനിൽ ഉറക്കത്തിന് 13.76 ലക്ഷം രൂപ സമ്മാനം

ഭൂകമ്പം വന്നാലും ഉറങ്ങുമോ? ജപ്പാനിൽ ഉറക്കത്തിന് 13.76 ലക്ഷം രൂപ സമ്മാനം

ടോക്കിയോ: നല്ല ഉറക്കമാണ് നിങ്ങളുടെ പ്രത്യേക കഴിവെങ്കിൽ, ജപ്പാനിൽ നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനം. സുഖമായി ഉറങ്ങുന്നവരെ കണ്