യുഎഇയില്‍ ബസ് അപകടം; 21 പ്രവാസി തൊഴിലാളികള്‍ക്ക് പരിക്ക്

യുഎഇയില്‍ ബസ് അപകടം; 21 പ്രവാസി തൊഴിലാളികള്‍ക്ക് പരിക്ക്
emirates-road-accident-jpg_710x400xt

ഷാര്‍ജ: പ്രവാസികളായ തൊഴിലാളികളെ താമസ സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്ന ബസ് അപകടത്തില്‍പ്പെട്ട്  21 പേര്‍ക്ക് പരിക്കേറ്റു. ഷാര്‍ജ-ദുബായ് റോഡില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ്  അപകടകാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

രാത്രി എട്ടുമണിയോടെ ദുബായ് പൊലീസില്‍ നിന്നാണ് തങ്ങള്‍ക്ക് അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഷാര്‍ജ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലേക്കും കുവൈത്ത് ആശുപത്രിയിലേക്കും മാറ്റി. 16 പേരെ സംഭവദിവസം തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്തു. നാല് പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇതിലൊരാളുടെ പരിക്ക് ഗുരുതരമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു