കോട്ടയം, കടുത്തുരുത്തി; മോന്‍സ് ജോസഫ് എം .എല്‍ .എ യുടെ മകന് ഇമ്മാനുല്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ചു.ഇന്ന് രാവിലെ 8.30 ന് വീട്ടില്‍ കളിക്കുന്നതിനിടയില്‍ കഴുത്തില്‍ കയര്‍ കുരുങ്ങിയാണ് മരണം . രാവിലെ പള്ളിയില്‍ പോയി വന്നതിനു ശേഷം മുറിക്കുള്ളില്‍ നാളത്തെ പരീക്ഷക്കു വേണ്ടി പഠിക്കുന്നതിനിടയില്‍ കളിക്കുമ്പോഴാണ് മരണം സംഭവിച്ചത് . പള്ളിയില്‍ നിന്ന് വന്നതിനു ശേഷം മുറിക്കുള്ളില്‍ കയറിയ മകനെ കുറെ നേരമായിട്ടും കാണാതായപ്പോള്‍ മുറിക്കുള്ളില്‍ കയറി നോക്കിയപ്പോഴാണ് കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടത് . 9 -)oക്ലാസ്സില്‍ പഠിക്കുന്ന ഈ 13 വയസ്സുകാരന്റെ മരണം വീട്ടു കാരെയും , നാടിനെയും ഒരേ പോലെ ദുഃഖത്തിലാഴ്ത്തി, കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മാര്‍ട്ടം നടത്തി .മുട്ടുചിറ മിഷന് ആശുപത്രിയില്‍ പൊതു ദര്‍ശനത്തിനു വെച്ച മൃതശരീരത്തില്‍ നാട്ടുകാരും , ജനകീയ പൌരന്മാരും രാഷ്ട്രീയ നേതാക്കളും അന്തിമോപചാരം അര്‍പ്പിച്ചു . തുടര്‍ന്നുള്ള ചടങ്ങുകളില്‍ പങ്കു കൊള്ളാന്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ കടുത്തുരുത്തിയില്‍ എത്തി ചേര്‍ന്നിട്ടുണ്ട്
Latest Articles
വഖഫ് ബോര്‍ഡിന് തിരിച്ചടി; വഖഫ് നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി
വഖഫ് ബോര്‍ഡ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് വിധി. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിലനിന്നിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ്...
Popular News
ചരിത്രപ്രാധാന്യമുള്ള പ്രതിമയെ ഉമ്മ വച്ചു; യൂ ട്യൂബറെ 10 വർഷം ജയിലിലടയ്ക്കാനൊരുങ്ങി ദക്ഷിണ കൊറിയ
സിയോൾ: ചരിത്രപ്രധാന്യമുള്ള പെൺപ്രതിമയിൽ ഉമ്മ വച്ച് അപമാനിച്ചതിന്റെ പേരിൽ അമെരിക്കൻ യൂട്യൂബർക്ക് 10 വർഷം ജയിൽ ശിക്ഷ നൽകാനൊരുങ്ങി ദക്ഷിണ കൊറിയ. 24 വയസുള്ള ജോണി സോമാലി എന്നറിയപ്പെടുന്ന റാംസേ...
സഞ്ജയ് ബംഗാറുടെ മകൻ മകളായി; ഇനി ക്രിക്കറ്റ് ഇല്ല
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറുടെ മകൻ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായി. ആര്യൻ ബംഗാർ എന്ന പേര് അനായ ബംഗാർ എന്നാക്കി മാറ്റിയിട്ടുമുണ്ട്.
‘കാനഡയിലേക്ക് എങ്ങനെ പോകാം?’; ട്രംപ് ജയിച്ചതിനു പിന്നാലെ ഗൂഗിളിൽ വ്യാപകമായി തെരഞ്ഞ് അമേരിക്കക്കാർ
റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് അധികാരത്തിലേറുമെന്ന് ഉറപ്പായതോടെ എങ്ങനെ കാനഡയിലേക്ക് പോകാമെന്ന് നിരന്തരമായി സെർച്ച് ചെയ്ത് യുഎസിലെ യുവാക്കൾ. ഗൂഗിൾ ട്രെൻഡ്സ് ഡേറ്റ പ്രകാരം എങ്ങനെ കാനഡയിലേക്ക് പോകാം (...
പേജർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രായേൽ: നസ്രള്ളയെ വധിക്കാൻ പച്ചക്കൊടി വീശിയതും നെതന്യാഹു
ലബനനിലെ പേജ് ആക്രമണത്തിനും പിന്നിൽ തങ്ങൾ ആണെന്ന് ആദ്യമായി വെളിപ്പെടുത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.3000ത്തിലേറെ പേർക്ക് പരിക്കേൽക്കുകയും 40 ഓളം പേർ കൊല്ലപ്പെടുകയും ചെയ്ത ആക്രമണത്തിന്റെ ഉത്തരവാദിത്തമാണ് ഇസ്രയേൽ...
16 വയസിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ
കാൻബറ: 16 വയസിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ. വരുന്ന പാർലമെന്റിൽ ഇതുമായ ബന്ധപ്പെട്ട നിയമം അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. നിയമം പാർലമെന്റിൽ പാസായാൽ ഒരു...