മോന്‍സ് ജോസഫ്‌ എം .എല്‍ .എ യുടെ മകന്‍ കഴുത്ത&

കോട്ടയം, കടുത്തുരുത്തി; മോന്‍സ് ജോസഫ്‌ എം .എല്‍ .എ യുടെ മകന്‍ ഇമ്മാനുല്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ചു

കോട്ടയം, കടുത്തുരുത്തി; മോന്‍സ് ജോസഫ്‌ എം .എല്‍ .എ യുടെ മകന്‍ ഇമ്മാനുല്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ചു.ഇന്ന് രാവിലെ 8.30 ന് വീട്ടില്‍ കളിക്കുന്നതിനിടയില്‍ കഴുത്തില്‍ കയര്‍ കുരുങ്ങിയാണ് മരണം . രാവിലെ പള്ളിയില്‍ പോയി വന്നതിനു ശേഷം മുറിക്കുള്ളില്‍ നാളത്തെ പരീക്ഷക്കു വേണ്ടി പഠിക്കുന്നതിനിടയില്‍ കളിക്കുമ്പോഴാണ് മരണം സംഭവിച്ചത് . പള്ളിയില്‍ നിന്ന് വന്നതിനു ശേഷം മുറിക്കുള്ളില്‍ കയറിയ മകനെ കുറെ നേരമായിട്ടും കാണാതായപ്പോള്‍ മുറിക്കുള്ളില്‍ കയറി നോക്കിയപ്പോഴാണ് കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടത് . 9 -)oക്ലാസ്സില്‍ പഠിക്കുന്ന ഈ 13 വയസ്സുകാരന്റെ മരണം വീട്ടു കാരെയും , നാടിനെയും ഒരേ പോലെ ദുഃഖത്തിലാഴ്ത്തി, കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌ മാര്‍ട്ടം നടത്തി .മുട്ടുചിറ മിഷന്‍ ആശുപത്രിയില്‍ പൊതു ദര്‍ശനത്തിനു വെച്ച മൃതശരീരത്തില്‍ നാട്ടുകാരും , ജനകീയ പൌരന്മാരും രാഷ്ട്രീയ നേതാക്കളും അന്തിമോപചാരം അര്‍പ്പിച്ചു . തുടര്‍ന്നുള്ള ചടങ്ങുകളില്‍ പങ്കു കൊള്ളാന്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ കടുത്തുരുത്തിയില്‍ എത്തി ചേര്‍ന്നിട്ടുണ്ട്

Read more

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പുറത്ത്; ജനുവരി 21ന് റിലീസ്

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പുറത്ത്; ജനുവരി 21ന് റിലീസ്

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സഞ്ജയ് ലീല ബൻസാലിയുടെ മൾട്ടി സ്റ്റാർ ചിത്രം 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രൺബീ

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള: ചലച്ചിത്ര-ചിത്രകലാ പ്രതിഭകൾക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്'

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള: ചലച്ചിത്ര-ചിത്രകലാ പ്രതിഭകൾക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്'

തിരുവനന്തപുരം: 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ (IDSFFK) പ്രശസ്ത ഫോട്ടോജേണലിസ്റ്റ് രഘു റായ് ഉൾപ്പെടെയുള്ള ചലച്ചിത്

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ കിരീടം കാണാതായി എന്ന വാർത്ത തെറ്റാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ. 55 പവന്‍റെ