വിജയിയുടെ ദീപാവലി സിനിമ 'കത്തി' സിംഗപ്പൂര&#

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇളയദളപതി വിജയ് നായകനാകുന്ന ‘കത്തി’ എന്ന ചിത്രത്തിന്റെ റിലീസിനായി.ദീപാവലിക്ക് ചിത്രം സിംഗപ്പൂരിലും റിലീസ് ചെയ്യുന്നുണ്ട്

സിംഗപ്പൂര്‍ : ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇളയദളപതി വിജയ് നായകനാകുന്ന ‘കത്തി’ എന്ന ചിത്രത്തിന്റെ റിലീസിനായി.എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം കത്തി കേരളത്തില്‍ 200 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുന്നു. ഒരു തമിഴ് ചിത്രത്തിന്റെ കേരളത്തിലെ ഏറ്റവും വലിയ റിലീസാണിത്.ദീപാവലിക്ക് ചിത്രം സിംഗപ്പൂരിലും റിലീസ് ചെയ്യുന്നുണ്ട് .റിലീസ് ചെയ്യുന്ന തീയേറ്റര്‍ സംബധിച്ച വിവരങ്ങള്‍ ലഭ്യമല്ല.പ്രീമിയര്‍ ഷോ സിംഗപ്പൂരില്‍ ഉണ്ടാകുമോ എന്നതിനെക്കുറിച്ചും അറിയിപ്പുകളില്ല.

തുപ്പാക്കിയുടെ സൂപ്പര്‍ഹിറ്റ് വിജയം ആരാധകര്‍ക്കിടയില്‍ കത്തിയുടെ പ്രതീക്ഷ ഇരട്ടിയാക്കിയിരിക്കുകയാണ്. വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തില്‍ സമാന്തയാണ് നായിക. തുപ്പാക്കിക്ക് ശേഷം വിജയും എആര്‍. മുരുകദോസും ഒന്നിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. മുരുകദോസ് തന്നെയാണ് രചനയും സംവിധാനവും. ബോളിവുഡ് താരം നിഥിന്‍ മുകേഷ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്. അയ്യങ്കാരന്‍ ഇന്റര്‍നാഷനലിന്റെയും ലൈക്ക പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ കെ കരുണാമൂര്‍ത്തിയും എ സുഭാസ്‌ക്കരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read more

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

ദാമ്പത്യ ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെയും വിവാഹ മോചനത്തെയും കുറിച്ച് മനസ് തുറന്ന് ഇന്ത്യയുടെ വനിതാ ബോക്സിങ് ഇതിഹാസം മേ

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിലെ വിശദാംശങ്ങൾ‌ പുറത്ത്. താൻ നേരിട്ടത് അതിക്രൂരപീഡനമാണെന്നാണ്