എയര്‍ഹോസ്റ്റസിനെ പീഡിപ്പിക്കാന്‍ ശ്രമം,

സില്‍ക്ക് എയര്‍ വിമാനത്തില്‍ സഞ്ചരിക്കവേ എയര്‍ഹോസ്റ്റസിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സിംഗപ്പൂരില്‍ മലയാളി യുവാവിനു തടവ്.സിംഗപ്പൂരിലെ ദേശീയമാധ്യമങ്ങളില്‍ ചര്‍ച്ചയായ ഈ വാര്‍ത്ത മലയാളി സമൂഹത്തിനാകെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ് .

സില്‍ക്ക് എയര്‍ വിമാനത്തില്‍ സഞ്ചരിക്കവേ  എയര്‍ഹോസ്റ്റസിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സിംഗപ്പൂരില്‍ മലയാളി യുവാവിനു ഒന്പത് മാസം തടവ് ശിക്ഷ. ഈ കഴിഞ്ഞ സെപ്റ്റംബറില്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.

 തിരുവനന്തപുരത്തു നിന്നും സിംഗപ്പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവാവ് മദ്യാസക്തിയില്‍ എയര്‍ ഹൊസ്റ്റസ്സിനെ കയറിപ്പിടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തു എന്നതാണ് കേസ്.

 അമിതമദ്യപാനത്തിന് ശേഷം വീണ്ടും മദ്യം ആവശ്യപ്പെട്ട യുവാവിനു അത് നല്കാന്‍ തയ്യാറാകാത്ത വിമാനജീവനക്കാരിയോടു യുവാവ് കോപാകുലനാകുകയും കയര്‍ത്തു സംസാരിക്കുകയും ചെയ്തുവത്രേ. സഹയാത്രക്കാരെ ശല്യപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 സിംഗപ്പൂരിലെ ദേശീയമാധ്യമങ്ങളില്‍ ചര്‍ച്ചയായ ഈ വാര്‍ത്ത മലയാളി സമൂഹത്തിനാകെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്  

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ