സംരക്ഷിക്കാം ഭൂമിയെ, ഇന്ന് ലോക ഭൗമദിനം

സംരക്ഷിക്കാം ഭൂമിയെ, ഇന്ന് ലോക ഭൗമദിനം

ഇന്ന് നാല്പത്തി ആറാമത് ലോക ഭൗമ ദിനം. ഭൂമിയുടെ സംരക്ഷണം ലക്ഷ്യമാക്കി ഭൗമ ദിനം ആചരിക്കാന്‍ തുടങ്ങിയത് 1970 ഏപ്രില്‍ ഇരുപത്തി രണ്ട് മുതലാണ്‌. കേവലം ഒരു ദിവസത്തേക്ക് മാത്രം എന്നത് അല്ല ഭൗമദിനത്തിന്റെ ലക്ഷ്യം, മറിച്ചു  ഭൂമിയെ സരക്ഷിക്കാനുള്ള ദിവസങ്ങളുടെ തുടക്കമാകുക  എന്നതാണ്. അതിനായ് നമുക്കും  ഇതിന്റെ സംഘാടകര്‍ക്കൊപ്പം കൈകോര്‍ത്തു പിടിയ്ക്കാം.  ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ്‌ ആഗോള താപനം.  ഇതിനെ എങ്ങിനെ നേരിടാം, കുറയ്ക്കാം എന്നതാണ്  ഈ വര്‍ഷത്തെ ഭൗമ ദിനത്തിലെ പ്രധാന ലക്ഷ്യം . നൂറ്റി അറുപതു രാജ്യങ്ങളില്‍ നിന്നുമുള്ള നേതാക്കള്‍ ഇതിനായ്‌ ഇന്ന് പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ ഒപ്പ് വെയ്ക്കും. ഭൗമ ദിനത്തോട് അനുബന്ധിച്ച് 7.8 ബില്ല്യന്‍ മരങ്ങള്‍ ലോകമെമ്പാടുമായി നടാന്‍കഴിയുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. ഒരു ബില്ല്യണിലധികം ജനങ്ങള്‍ ഇതില്‍ പങ്കാളികളാകും. നമുക്കും സംരക്ഷിയ്ക്കാം ഭൂമിയെ, ചെയ്യാന്‍ കഴിയുന്ന ചെറിയ കാര്യങ്ങളില്‍ ചെയ്തുകൊണ്ട്. നടാം ഓരോ മരങ്ങള്‍ പ്രകൃതിയ്ക്കായ്‌, ജീവജാലങ്ങള്‍ക്കായ്,  സൗകാര്യ വാഹനങ്ങള്‍ കഴിയുന്നതും ഒഴിവാക്കി പൊതു ഗതാഗതം ഉപയോഗിച്ച് അന്തരീക്ഷത്തെ മലിനീകരണത്തില്‍ നിന്നും സംരക്ഷിയ്ക്കാം. മാലിന്യങ്ങള്‍ വേണ്ട രീതിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാം. പ്ലാസ്റ്റിക്ക്  കൊണ്ടുള്ളതൊന്നും ഉപയോഗിക്കാതിരിയ്ക്കാം,. പേപ്പറുകള്‍ ആവശ്യത്തിലധികം ഉപയോഗിക്കാതിരിയ്ക്കാം. റീ സൈക്കിള്‍ ചെയ്തു ഉപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ റീ സൈക്കിള്‍ ചെയ്തു ഉപയോഗിക്കാം, ഊര്‍ജ്ജം പാഴാക്കാതിരിയ്ക്കാം,

Read more

വനിത സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ടു

വനിത സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ നടന്ന വോട്ടെടുപ്പില്‍ വനിത സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ടു. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ ഭരണഘടന ഭേദഗതി

വാല്‍പ്പാറ അപകടത്തിൽപ്പെട്ടത് മലപ്പുറത്തെ അധ്യാപകർ; മരിച്ചവരിൽ 7 പേർ സ്ത്രീകൾ, 9 മരണം സ്ഥിരീകരിച്ചു

വാല്‍പ്പാറ അപകടത്തിൽപ്പെട്ടത് മലപ്പുറത്തെ അധ്യാപകർ; മരിച്ചവരിൽ 7 പേർ സ്ത്രീകൾ, 9 മരണം സ്ഥിരീകരിച്ചു

പൊള്ളാച്ചി-വാൽപ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവിൽ വാഹനാപകടത്തില്‍ എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്

നിതിൻ രാജിന്‍റെ മരണം; ഡോ. റാമിനെ കോളെജിൽ നിന്ന് പുറത്താക്കി

നിതിൻ രാജിന്‍റെ മരണം; ഡോ. റാമിനെ കോളെജിൽ നിന്ന് പുറത്താക്കി

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്‍റൽ കോളജ് വിദ്യാർഥി ആർ.എൽ. നിതിൻരാജിന്‍റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകൻ ഡോ.എം.കെ. റാമിനെ പുറത്താ