തീര്‍ന്നില്ല..കബാലിയുടെ പുതിയ നാല് ടീസറുകള്‍ കൂടി എത്തി

മണിക്കൂറുകള്‍ക്കകം ഇതും തീയറ്ററിലെന്ന പോലെ ഹിറ്റാണ്. കോമഡി, ഇമോഷണല്‍, ഡയലോഗ്, റൊമാന്റിക് ടീസറുകളാണ് ഇറങ്ങിയത്.

തീര്‍ന്നില്ല..കബാലിയുടെ പുതിയ നാല് ടീസറുകള്‍ കൂടി എത്തി
kabali-movie

കബാലി എന്നും ഹിറ്റ് ലിസ്റ്റിലാണ് അത് പടം ഇറങ്ങുന്നതിന് മുമ്പായാലും ശരി, അല്ലെങ്കിലും ശരി.. പടം റിലീസ് ആകുന്നതിന് മുമ്പ് വരെ ഇതിന്‍റെ ട്രെയിലറിനും ടീസറിനുമായി കാത്ത് കാത്ത് ഇരുന്നതാണ് തജനി ആരാധകര്‍. റിലീസിംഗ് ഡേറ്റ് തുടരെതുടരെ മാറ്റിയിട്ടും രജനി ഫാന്‍സിന്‍റെ  ആകാംക്ഷയ്ക്ക് ഒരു കോട്ടവും വരുത്താതെ അതാത് സമയങ്ങള്‍ ടീസറും ട്രെയിലറും ഒരു മുടക്കവും കൂടാതെ എത്തുകയും ചെയ്തു. എന്തിന്,  പാട്ടും മേയ്ക്കിംഗ് വീഡിയോയും വരെ എത്തി. സോഷ്യല്‍ മീഡിയകളില്‍ ഇത് ചൂടപ്പം പോലെ ഓടുകയും ചെയ്തു. പടം ഇറങ്ങിയിട്ടും പ്രേക്ഷകരുടെ കബാലി ആകാംക്ഷയ്ക്ക് ഒരു കോട്ടവും തട്ടിയില്ലെന്ന് തെളിയിക്കാന്‍ ഒരു വഴിയുണ്ട്. ഇപ്പോള്‍ ഇറങ്ങിയ കബാലിയുടെ നാലു ടീസറുകള്‍ നോക്കിയാല്‍ മതി. മണിക്കൂറുകള്‍ക്കകം ഇതും തീയറ്ററിലെന്ന പോലെ ഹിറ്റാണ്. കോമഡി, ഇമോഷണല്‍, ഡയലോഗ്, റൊമാന്റിക് ടീസറുകളാണ് ഇറങ്ങിയത്.  പടം ഇറങ്ങിക്കഴിഞ്ഞും ടീസര്‍ എത്തുന്നത് അപൂര്‍വ്വമാണ്, കാണാം ആ വീഡിയോകള്‍.

Read more

നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; കോഴിക്കോട് അച്ഛനും അമ്മയും അറസ്റ്റിൽ

നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; കോഴിക്കോട് അച്ഛനും അമ്മയും അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിലെ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. വയല്‍ക്കര സ്

പീസ് ബോണ്ട് ഒപ്പിടണമെന്ന നോട്ടീസ്; നേഹ ബോറയുടെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതി

പീസ് ബോണ്ട് ഒപ്പിടണമെന്ന നോട്ടീസ്; നേഹ ബോറയുടെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതി

ഡല്‍ഹി: പൊലീസിന്‌റെ പീസ് ബോണ്ട് ചോദ്യം ചെയ്തുള്ള ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) പ്രസിഡന്റ് നേഹ ബോറയുടെ ഹര്‍ജി തള്ളി ഡല്‍ഹി

കൊച്ചി – ധനുഷ്കോടി ദേശിയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

കൊച്ചി – ധനുഷ്കോടി ദേശിയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

കൊച്ചി – ധനുഷ്കോടി ദേശിയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. മൂന്നാർ കല്ലാറിന് സമീപം കല്ലും മണ്ണും റോഡിലേക്ക് പതിച്ചു. 15 ഓളം തൊഴിലാളികളാ